തിരുവനന്തപുരം: വലിയതുറയില്‍ ശക്തമായ കടല്‍ക്ഷോഭം. നിരവധി വീടുകള്‍ കടലെടുത്തു. അഞ്ച് മല്‍സ്യതൊഴിലാളികളെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. പ്രദേശത്തെ മല്‍സ്യതൊഴിലാളികള്‍ പ്രതിഷേധത്തിലാണ്.
വലിയതുറ പൊലിസ് സ്റ്റേഷന്‍ അതിര്‍ത്തിലുള്ള വെട്ടുകാട്, മുക്കോണി വിളാകം ഭാഗത്തുണ്ടായ കടലാക്രമണത്തില്‍ അലോഷ്യസ്, ജിനിസ്റ്റാലിന്‍, സാറാ ബാബു എന്നിവരുടെ വീടുകള്‍ കടല്‍കയറി അപകട ഭീഷണിയിലാണ്. വലിയതുറ, ശംഖുമുഖം, വെട്ടുകാട്, വേളി തുടങ്ങിയ ഭാഗങ്ങളില്‍ തിരയടി ശക്തമാണ്.
അതേസമയം, വിഴിഞ്ഞം, നീണ്ടകര എന്നിവിടങ്ങളില്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ നേവിയുടേയും കോസ്റ്റ് ഗാര്‍ഡിന്റെയും സഹായം സംസ്ഥാന സര്‍ക്കാര്‍ തേടി.

