Tuesday, October 6, 2026

കരമനയാറ്റിൽ കാണാതായ കുട്ടികൾക്കായി തിരച്ചിൽ ഊർജ്ജിതം; ഒഴുക്കിൽപ്പെട്ടത് മീൻപിടിക്കുന്നതിനിടെ

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് കരമനയാറ്റിൽ കാണാതായ കുട്ടികൾക്കായി തിരച്ചിൽ ഊർജ്ജിതം. ഇന്നലെ വൈകുന്നേരം മീൻപിടിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്.

മേലേകടവ് ഭാഗത്ത് ഇറങ്ങിയ പട്ടം സെന്‍റ് മേരീസ് സ്കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥി നിരഞ്ജൻ, ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ജിബിത്ത് എന്നിവരെയാണ് കാണാതായത്. കുട്ടികൾ മീൻപിടിക്കുന്നതിനിടെ കാൽവഴുതി ഒഴുക്കിൽപ്പെട്ടെന്നാണ് വിവരം.

മൂന്നാംമൂട്, പാപ്പാട് സ്വദേശികളാണ് ഇരുവരും. പ്രദേശത്ത് ഫയര്‍ഫോഴ്സും മുങ്ങൽ വിദഗ്ധരുടെ സംഘവും സംയുക്തമായി തിരച്ചിൽ നടത്തുകയാണ്. ഇന്നലെ കരമനയാറ്റിൽ തിരച്ചിൽ നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്കുള്ളതിനാൽ രാത്രി എട്ടരയോടെ അവസാനിപ്പിക്കുകയായിരുന്നു.

Related Articles

Latest Articles