Saturday, October 3, 2026

കഞ്ചാവ് വിൽപന: അരുവിക്കരയിൽ വീട്ടമ്മ അറസ്റ്റിൽ

തിരുവനന്തപുരം: കഞ്ചാവ് വിറ്റതിന് വീട്ടമ്മ അറസ്റ്റിൽ. തിരുവനന്തപുരം അരുവിക്കരയിലാണ് സംഭവം.
മൈലാടുംപാറ സ്വദേശി വൽസയാണ് പിടിയിലായത്. ഇവരുടെ വീട്ടിൽ നിന്നും രണ്ട് കിലോ കഞ്ചാവ് കണ്ടെത്തി.

കഴിഞ്ഞ കുറച്ച് നാളുകളായി ഇവർ കഞ്ചാവ് വിൽക്കുന്നുണ്ടെന്ന് എക്സൈസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പ്രദേശത്തുള്ള യുവാക്കൾ അടക്കമുള്ളവർക്ക് ഇവർ കഞ്ചാവ് വിറ്റിട്ടുണ്ടെന്നാണ് എക്സൈസ് വ്യക്തമാക്കുന്നത്.

Related Articles

Latest Articles