Tuesday, October 6, 2026

ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്,ആശുപത്രി മാറ്റണമെന്ന അപേക്ഷയും പരിഗണിക്കും

ചെന്നൈ: ജയലളിത മന്ത്രിസഭയിൽ ഗതാഗതമന്ത്രിയായിരിക്കെ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിച്ചെന്ന കേസിൽ ഇഡി അറസ്റ്റ് ചെയ്ത നിലവിലെ തമിഴ്നാട് വൈദ്യുതി – എക്സൈസ് വകുപ്പു മന്ത്രി വി.സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.ചെന്നൈ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക.ബൈപാസ് ശസ്ത്രക്രിയക്കായി ബാലാജിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാണമെന്ന അപേക്ഷയും പരിഗണിക്കും. മന്ത്രിയുടെ ജീവൻ അപകടത്തിലാണെന്നും, അറസ്റ്റ് ചെയ്ത രീതി മനുഷ്യാവകാശ ലംഘനം ആണെന്നും അഭിഭാഷകൻ പറഞ്ഞിരുന്നു. എന്നാൽ സർക്കാർ ആശുപത്രിയിലെ മെഡിക്കല്‍ റിപ്പോർട്ട്‌ വിശ്വസനീയമല്ലെന്നും, സ്വതന്ത്ര മെഡിക്കല്‍ ബോർഡ്‌ രൂപീകരിക്കണമെന്നുമാണ് ഇഡിവക്തമാക്കിയത്.

അതേസമയം സെന്തിൽ ബാലാജിയുടെ നെഞ്ചുവേദനയും ആശുപത്രി വാസവും വെറും നാടകമാണെന്ന ആരോപണവുമായി അണ്ണാ ഡിഎംകെ പാർട്ടി രംഗത്തെത്തി.സെന്തിൽ ബാലാജി നാടകം കളിക്കുകയാണെന്നും ധാർമിക ഉത്തരവാദിത്തമെന്ന നിലയിൽ സെന്തിൽ ബാലാജി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസാമി ആവശ്യപ്പെട്ടു.
.

Related Articles

Latest Articles