Wednesday, May 1, 2024
spot_img

റഷ്യക്കായി രക്തം ചീന്താൻ സെർബിയക്കാരെ കിട്ടില്ല !! റഷ്യൻ കൂലിപ്പടയാളികളായ വാഗ്നർ ഗ്രൂപ്പ് യുക്രൈൻ യുദ്ധത്തിനായി സെർബിയക്കാരെ റിക്രൂട്ട് ചെയ്തതിൽ വൻ രോഷമുയരുന്നു

ബെൽഗ്രേഡ് : റഷ്യൻ കൂലിപ്പടയാളി സംഘമായ വാഗ്നർ യുക്രൈൻ യുദ്ധത്തിനായി സെർബിയൻ പ്രദേശവാസികളെ റിക്രൂട്ട് ചെയ്തത് രാജ്യവ്യാപകമായ രോഷത്തിന് കാരണമായാതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സെർബിയൻ പ്രസിഡന്റ് വാഗ്നർ ഗ്രൂപ്പിനോട് തങ്ങളുടെ പൗരന്മാരെ സൈനിക സംഘത്തിൽ ഉൾപ്പെടുത്തുന്നത് നിർത്താൻ ആവശ്യപ്പെട്ടു.

ചൊവ്വാഴ്ചയാണ് പ്രസിഡന്റ് അലക്‌സാണ്ടർ വുസിക്കിന്റെ പരസ്യമായ പ്രസ്താവന പുറത്തുവന്നത്, സെർബിയ റഷ്യയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയാണെന്ന് കണക്കാക്കപ്പെടുന്ന രാജ്യമാണ്.

സെർബിയൻ ഭാഷയിൽ സൈനികരെ വാടകയ്‌ക്കെടുക്കുന്ന പരസ്യങ്ങൾ പോസ്റ്റ് ചെയ്തതിന് റഷ്യൻ വെബ്‌സൈറ്റുകളെയും സോഷ്യൽ മീഡിയ ഗ്രൂപ്പുകളെയും സെർബിയ വിമർശിച്ചിരുന്നു. യുദ്ധത്തിൽ സെർബിയ “നിഷ്പക്ഷത” പുലർത്താൻ ആഗ്രഹിക്കുന്നുവെന്ന് വുസിക് ആവർത്തിച്ചു. റഷ്യയുടെ RIA വാർത്താ ഏജൻസി ചൊവ്വാഴ്ച രണ്ട് സെർബിയൻ പൗരന്മാർ യുക്രൈനിൽ ആയുധ പരിശീലന കോഴ്‌സിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ചിരുന്നു.

Related Articles

Latest Articles