Friday, April 26, 2024
spot_img

ദുരൂഹസാഹചര്യത്തിൽ കണ്ട വിദേശിയെ കേന്ദ്രത്തെ അറിയിക്കാതെ നാടുവിടാൻ മുഖ്യമന്ത്രി ഇടപെട്ടതെന്തിന് ?

തിരുവനന്തപുരം: സാറ്റ്‌ലൈറ്റ് ഫോണുമായി കൊച്ചി എയര്‍പോര്‍ട്ടില്‍ പിടിയിലായ വിദേശ പൗരനെ വിട്ടയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് ഇടപെട്ടെന്ന ഗുരുതര വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്. ഈജിപ്ത് സ്വദേശിയായ ഒരു തീവ്രവാദിയെ ആണ് രാജ്യം വിടാന്‍ പിണറായി വിജയന്‍ സഹായിച്ചതെന്ന് സ്വപ്‌ന പറഞ്ഞു.

അബുദാബിയില്‍ നിന്ന് കോഴിക്കോട് എത്തിയ ഈ വ്യക്തി അഞ്ചു ദിവസത്തോളം കേരളത്തിലുണ്ടായിരുന്നയാളാണ്. പിന്നീട് കൊച്ചിയില്‍ നിന്ന് ഒമാന്‍ എയര്‍ലൈന്‍സില്‍ രക്ഷപെടാന്‍ ശ്രമിക്കവേ ആണ് ഇയാള്‍ നിരോധിത തുറയ്യ സാറ്റ്‌ലൈറ്റ് ഫോണുമായി ഇയാള്‍ സിഐഎസ്എഫിന്റെ അറസ്റ്റിലാകുന്നത്.

ഇതോടെ ഇയാളെ പൊലീസിന് കൈമാറി. രാജ്യത്ത് നിരോധിച്ചതും ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതുമായി സാറ്റലൈറ്റ് ഫോണാണ് വിദേശ പൗരനിൽ നിന്നും കണ്ടെടുത്തത്. കൊറിയൻ നിർമ്മിത തുറൈയ്യ എന്ന ഫോണായിരുന്നു അത്. ഫോൺ കൈവശം വെച്ചതിന് സി ഐ എസ് എഫ് ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. പോലീസ് കേസെടുത്തെങ്കിലും കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് ജാമ്യം ലഭിച്ചു. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറും ഇടപ്പെട്ടു എന്നുമാണ് ആരോപണം.

യാതൊരു ഗ്യാരണ്ടിയുമില്ലാതെയാണ് ഫോണുമായി പിടിയിലായ യുവാവിനെ സർക്കാർ ഇടപെട്ടുകൊണ്ട് വിട്ടയച്ചത്. യുഎഇ കോൺസൽ ജനറൽ പറഞ്ഞതനുസരിച്ചായിരുന്നു നീക്കം. മകളുടെ ബിസിനസ് താൽപര്യം തടസപ്പെടാതിരിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെട്ടതെന്നും സ്വപ്ന ആരോപണം ഉന്നയിച്ചു.

Related Articles

Latest Articles