Monday, November 2, 2026

രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി ; റിമാൻഡ് കാലാവധി നീട്ടി കോടതി ;ജാമ്യഹർജിയിൽ വിധി ബുധനാഴ്ച

പാലക്കാട് : ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് തിരിച്ചടി. രാഹുലിന്റെ റിമാൻഡ് കാലാവധി തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നീട്ടിയത്. മൂന്നാമതായി രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിൽ കേസിൽ ഈ മാസം 11ാം തീയതിയാണ് രാഹുലിനെ കോടതി റിമാൻഡ് ചെയ്തത്. 14 ദിവസത്തേക്കാണ് റിമാൻഡ്. ഈ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ റിമാൻഡ് നീട്ടണമെന്ന ആവശ്യവുമായി എസ്ഐടി കോടതിയെ സമീപിച്ചത്.

നിലവിൽ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ ആണ് രാഹുൽ ഉള്ളത്. ജാമ്യഹർജിയിന്മേലുള്ള വാദം ഇതിനകം പൂർത്തിയായിട്ടുണ്ട്. അടുത്ത ബുധനാഴ്ച ഇതിൽ വിധി പറയും.

Related Articles

Latest Articles