Monday, May 6, 2024
spot_img

ടൂറിസ്റ്റ് വിസയിൽ വന്ന് മതപരിവർത്തനം; ഏഴ് ജർമ്മൻ പൗരന്മാരെ അറസ്റ്റ് ചെയ്‌ത് ഹിമന്ത ബിശ്വാസ് സർക്കാർ

അസം : മതപരമായ പരിപാടികളിൽ പങ്കെടുക്കുകയും സഭാ സംഘടനകൾ സ്പോൺസർ ചെയ്യുന്ന സമ്മേളനങ്ങളിൽ മതപരിവർത്തനം പ്രസംഗിക്കുകയും ചെയ്തുകൊണ്ട് വിസ വ്യവസ്ഥകൾ ലംഘിച്ച് പിടിക്കപ്പെടുന്ന വിദേശ പൗരന്മാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വിസ മാനദണ്ഡങ്ങൾ ലംഘിച്ചതിന് മൂന്ന് സ്വീഡിഷ് പ്രസംഗകരെ തടവിലിടുകയും നാടുകടത്തുകയും ചെയ്തതിന് ശേഷം, സമാനമായ കുറ്റത്തിന് ഏഴ് ജർമ്മൻ പൗരന്മാരെ ഇന്നലെ അസമിൽ അറസ്റ്റ് ചെയ്തു.

ടൂറിസ്റ്റ് വിസയിൽ അസം സന്ദർശിക്കാനെത്തിയ ഏഴ് ജർമ്മൻകാർ, അസമിലെ പല സ്ഥലങ്ങളിലും പള്ളി സംഘടിപ്പിച്ച ചടങ്ങുകളിലും പ്രസംഗിക്കുന്നതായി കണ്ടെത്തി, ക്രിസ്റ്റ്യൻ റെയ്‌സർ, മൈക്കൽ എറിക് ഷാപ്പർ, മെർട്ടൻ അസ്‌മസ്, കൊർണേലിയ വോൺ ഒണിംബ്, ഹിൻറിച്ച് ലുപ്പൻ-വോൺ ഒണിംബ്, ക്രിസ്റ്റ ഒലിയേറിയസ്, ലിസ ഐമി ബ്ലൂം എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പം ജാർഖണ്ഡിൽ നിന്നുള്ള മുകുത് ബോദ്ര എന്ന ഇന്ത്യക്കാരനുമുണ്ട്.

ഇവരെ ഫോറിനേഴ്സ് ആക്ടിലെ സെക്ഷൻ 14 പ്രകാരമാണ് കസ്റ്റഡിയിലെടുത്തത്. വിദേശികൾക്ക് ഇത്തരം പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ മിഷനറി വിസ ആവശ്യമായതിനാൽ ടൂറിസ്റ്റ് വിസയിൽ മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാലാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

“അവർ തീർച്ചയായും മതപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു, എന്നാൽ അവർ മതപരിവർത്തനത്തിൽ ഏർപ്പെട്ടിരുന്നോ ഇല്ലയോ എന്ന് പറയാൻ എനിക്ക് കൃത്യമായി ആകില്ല . ടൂറിസ്റ്റ് വിസയിലാണ് ഇവർ ഇവിടെയെത്തിയത്. മതപരമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിന് ർ മിഷനറി വിസ എടുക്കേണ്ടതുണ്ട്. തൽക്കാലം, ഞങ്ങൾ അവരെ അറസ്റ്റ് ചെയ്തു , വിസ മാനദണ്ഡങ്ങൾ ലംഘിച്ചതിന് പിഴ അടക്കാനും നിയമപ്രകാരം രാജ്യം വിടാനും അവരോട് ആവശ്യപ്പെട്ടു. ടിൻസുകിയ, മാർഗരിറ്റ, കർബി ആംഗ്ലോംഗ് തുടങ്ങി വിവിധ സ്ഥലങ്ങളിലെ മതപരമായ പരിപാടികളിൽ അവർ പങ്കെടുത്തതായും നാളെ തേസ്പൂരിൽ നടക്കുന്ന സമാനമായ പരിപാടിയിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ടൂറിസ്റ്റ് വിസയിൽ സന്ദർശനം നടത്തിയതിനാൽ അവർ വിസ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നും എന്നാൽ പ്രസംഗകർക്ക് മിഷനറി വിസ ലഭിക്കേണ്ടതുണ്ടെന്നും പ്രാദേശിക ഭരണകൂടത്തിൽ സ്വയം രജിസ്റ്റർ ചെയ്യണമെന്നും അസം ഡിജിപി പറഞ്ഞു.

ഈ പ്രദേശങ്ങളിലെല്ലാം തേയിലത്തോട്ട തൊഴിലാളികളും ആദിവാസികളുമാണ് കൂടുതൽ താമസിക്കുന്നതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ ഇവരെ ആദ്യം ഗുവഹത്തിയിലേക്കും പിന്നീട് കൊൽക്കത്തയിലേക്കും മാറ്റുമെന്നും അവിടെ നിന്ന് ജർമ്മനിയിലേക്ക് തിരിച്ചയക്കുമെന്നും റിപ്പോർട്ടുണ്ട്. മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വിസ മാനദണ്ഡങ്ങൾ ലംഘിച്ചതിന് സ്വീഡനിൽ നിന്ന് മൂന്ന് പേരെ നേരത്തെ ഒക്ടോബർ 26 ന് അസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രദേശത്തെ തേയിലത്തോട്ട മേഖലകളിൽ ആളുകളെ സ്വാധീനിച്ച് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചതിന്നാണ് മൂവരും അറസ്റ്റിലായത്. സ്വീഡിഷ് പൗരന്മാർക്ക് 500 യുഎസ് ഡോളർ വീതം പിഴ ചുമത്തി, ഇന്നലെ ഖത്തർ വഴി സ്റ്റോക്ക്‌ഹോമിലേക്ക് അയച്ചു. ഫോറിനേഴ്‌സ് ആക്‌ട് പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി 500 ഡോളർ പിഴയും ചുമത്തി

Related Articles

Latest Articles