കുവൈത്ത് സിറ്റി: കുവൈത്തിലെ സഫാത് ടവറില്‍ തീപ്പിടിച്ചു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്‍ച വൈകുന്നേരമാണ് തീപ്പിടുത്തമുണ്ടായത്. കെട്ടിടത്തില്‍ കുടുങ്ങിയ ഏഴ് തൊഴിലാളികളെ അഗ്നിശമന സേന രക്ഷപ്പെടുത്തി.
കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ അതിവേഗം തീ പടര്‍ന്നുപിടിക്കുകയായിരുന്നു. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടലിലൂടെ തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതെ നിയന്ത്രിക്കാന്‍ കഴിഞ്ഞു. വലിയ ദുരന്തമാണ് ഒഴിവായത്.

