ദില്ലി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷന്‍റെ മൊഴിയെടുത്ത് ദില്ലി പൊലീസ്. ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതിയിലാണ് ദില്ലി പോലീസ് മൊഴിയെടുത്തത്. അതേസമയം, ഗുസ്തി താരങ്ങളുടെ ആരോപണങ്ങൾ ബ്രിജ് ഭൂഷൺ നിഷേധിച്ചു. ബ്രിജ് ഭൂഷനെ വിശദമായി ചോദ്യം ചെയ്യുമെന്ന് ദില്ലി പോലീസ് അറിയിച്ചു.
ബ്രിജ് ഭൂഷനൊപ്പം ഗുസ്തി ഫെഡറേഷൻ അസിസ്റ്റൻറ് സെക്രട്ടറിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. കൂടാതെ ഗുസ്തി താരങ്ങളുടെ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചുവെന്ന് ദില്ലി പോലീസ് അറിയിച്ചു.

