Monday, September 21, 2026

‘ബം​ഗാളിനെപറ്റിയുള്ള സത്യവും വൈകാതെ പുറത്തുവരും’; ‘കേരള സ്റ്റോറി’ സിനിമ കണ്ട് യോഗി ആദിത്യനാഥും യുപി മന്ത്രിമാരും

ലക്നൗ: ‘കേരള സ്റ്റോറി’ സിനിമ കണ്ട് യോഗി ആദിത്യനാഥും യുപി മന്ത്രിമാരും. ഉത്തർപ്രദേശ് മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും ലക്നൗവിലെ തിയേറ്ററിലെത്തിയാണ് സിനിമ കണ്ടത്. രാജ്യം മുഴുവൻ സിനിമ പ്രദർശിപ്പിക്കണമെന്നും, രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുള്ളതുകൊണ്ടാണ് ഇത്തരം സിനിമകൾ കാണാൻ സാധിക്കുന്നതെന്നും യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു.
ബം​ഗാളിനെപറ്റിയുള്ള സത്യവും വൈകാതെ പുറത്തുവരുമെന്നും മൗര്യ പറഞ്ഞു.

അതേസമയം, കേരള സ്റ്റോറി സിനിമയെ പിന്തുണച്ച് മുൻ എംപിയും ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. കേരള സ്റ്റോറി എല്ലാവരും കാണണം. സിനിമയെ വിമര്‍ശിക്കുന്നവരാണ് വിഘടനവാദത്തിന് ഇടയാക്കുന്നതെന്നും സുരേഷ് ഗോപി വിമര്‍ശിച്ചു

Related Articles

Latest Articles