Monday, October 5, 2026

വർക്കലയിൽ റഷ്യൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം!! ഒളിവിലായിരുന്ന പ്രതി അനസ് പിടിയിൽ

വർക്കല: വിനോദസഞ്ചാര കേന്ദ്രമായ വർക്കല ക്ലിഫിന് സമീപം റഷ്യൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. വർക്കല സ്വദേശിയായ അനസാണ് അറസ്റ്റിലായത്. യുവതിയെ തടഞ്ഞുനിർത്തി കടന്നുപിടിക്കുകയും പരസ്യമായി നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തതിന് ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു.

ഒളിത്താവളത്തിൽ നിന്ന് പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പോലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമിച്ചു. ഒടുവിൽ പോലീസ് സംഘം പിന്തുടർന്ന് അതിസാഹസികമായാണ് അനസിനെ കീഴ്‌പ്പെടുത്തിയത്. കൊടുംക്രിമിനലായ ഇയാൾ വർക്കല, കടയ്ക്കാവൂർ, അഞ്ചുതെങ്ങ് എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലായി മോഷണം, പിടിച്ചുപറി, ആക്രമണം തുടങ്ങി മുപ്പത്തിയെട്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് .

Related Articles

Latest Articles