Thursday, September 24, 2026

ഹോട്ടൽ നമ്പർ 18 പോക്സോ കേസ്; അഞ്ജലി ചോദ്യം ചെയ്യലിന് ഹാജരായില്ല

കൊച്ചി: നമ്പർ 18 പോക്സോ കേസില്‍ അഞ്ജലി റിമാ ദേവ് ചോദ്യം ചെയ്യലിനായി ഇന്നും ഹാജരായില്ല. അഞ്ജലി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച്‌ നാഗരാജു. ഇന്നു കൂടി ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ കോടതിയില്‍ അറിയിക്കുമെന്നും, റിമാന്‍ഡിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

റോയ് വയലാട്ടിന്റേയും സൈജു എം.തങ്കച്ചന്റേയും ജാമ്യാപേക്ഷ ഈ മാസം 21 ന് കോടതി പരിഗണിക്കും. കേസില്‍ ഒന്നാം പ്രതി റോയ് വയലാട്ടും, രണ്ടാം പ്രതി സൈജു തങ്കച്ചനും അഞ്ജലി റീമദേവ് മൂന്നാംപ്രതിയുമാണ്. റോയി വയലാട്ടും സൈജു എം.തങ്കച്ചനും മൂന്നു ദിവസം മുൻപ് പൊലീസിന് മുന്നില്‍ കീഴടങ്ങിയിരുന്നു.

Related Articles

Latest Articles