Wednesday, May 15, 2024
spot_img

എസ്എഫ്ഐ കരിങ്കൊടി; കാറില്‍ നിന്നിറങ്ങി ചായക്കടക്ക് മുന്നില്‍ നിലയുറപ്പിച്ച് ഗവര്‍ണര്‍ ,കൊല്ലത്ത് നാടകീയ രംഗങ്ങൾ

കൊല്ലം നിലമേലിൽ ഗവർണർക്ക് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിക്ഷേധം . 50ൽ അധികം പ്രവർത്തകരാണ് ​ഗവർണറെ കരിങ്കൊടി കാണിച്ചത്.

എന്നാൽ പ്രതിഷേധവുമായി എസ്എഫ്ഐ പ്രവർത്തകർ എത്തിയതോടെ ഗവർണർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. പൊലീസിനെ ശകാരിച്ച ​ഗവർണർ വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ റോഡിൽ തുടരുകയാണ് . ഗോ ബാക്ക് മുദ്രാവാക്യം ഉയര്‍ത്തിയതാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബാനറുമായി എത്തിയത്. ക്ഷുഭിതനായ ഗവര്‍ണര്‍ തൊട്ടടുത്തുള്ള കടയില്‍ കസേരയിട്ട് ഇരുന്ന് വെള്ളം കുടിച്ചു.

എന്തുകൊണ്ട് നേരത്തെ അറസ്റ്റ് ചെയ്തു നീക്കിയില്ലെന്നാണ് ഗവര്‍ണര്‍ ചോദിക്കുന്നത്. പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാതെ താന്‍ അവിടെ നിന്നും നീങ്ങില്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍.

Related Articles

Latest Articles