Wednesday, September 30, 2026

മഹാരാജാസ് കോളജ് ഹോസ്റ്റലിൽ എസ്എഫ്ഐ– കെഎസ്‌യു സംഘര്‍ഷം; ഏഴ് വിദ്യാർത്ഥികൾക്ക് പരിക്ക്;പരസ്പരം പഴിചാരി ഇരുവിഭാഗവും

കൊച്ചി : എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ എസ്എഫ്ഐ–കെഎസ്‌‌യു പ്രവർത്തകർ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ ഏഴ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. നാല് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്എഫ്ഐ പ്രവർത്തകർക്കുമാണ് സംഘർഷത്തിൽ പരിക്കേറ്റത്.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നുച്ചയ്ക്കായിരുന്നു സംഭവം .

ഹോസ്റ്റലിൽ അഡ്മിഷനില്ലാത്തെ ചില എസ്എഫ്ഐ പ്രവർത്തകർ ഹോസ്റ്റലിലെത്തി തങ്ങളുടേതടക്കമുള്ള ഭക്ഷണം ഇവർ കഴിച്ച് തീർത്തതിനെ ചോദ്യം ചെയ്തതിനു എസ്എഫ്ഐ പ്രവർത്തകർ ക്രൂരമായി മർദിക്കുകയായിരുന്നെന്നാണ് കെഎസ്‍യുവിന്റെ ആരോപണം. എന്നാൽ ഒന്നാം വർഷ വിദ്യാർത്ഥികളെ കെഎസ്‌യു പ്രവർത്തകർ റാഗ് ചെയ്യുന്നത് തടഞ്ഞതിനെ തുടർന്നു കെഎസ്‌‌യു പ്രവർത്തകർ മർദിക്കുകയായിരുന്നെന്നാണ് എസ്എഫ്ഐയുടെ വാദം

Related Articles

Latest Articles