Thursday, December 18, 2025

എഐഎസ്എഫ്-എസ്എഫ്‌ഐ സംഘർഷം കടുക്കുന്നു; അങ്ങോട്ടുമിങ്ങോട്ടും ആരോപണങ്ങൾ, പിന്നാലെ പോലീസ് കേസും

കോട്ടയം: എംജി സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിനിടെയുണ്ടായ എസ്എഫ്ഐ – എഐഎസ്എഫ് (SFI-AISF) സംഘർഷത്തിൽ, എസ്എഫ്ഐ നേതാക്കളുടെ പരാതിയിൽ 7 എഐഎസ്എഫ് നേതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു എന്നീ പരാതികളിലാണ് എഐഎസ്എഫ് നേതാക്കള്‍ക്കെതിരെ പോലിസ് കേസെടുത്തത്. എസ്എഫ്ഐ വനിതാ നേതാവാണ് പരാതി നൽകിയത്.

അതേസമയം എസ്എഫ്ഐ നേതാക്കൾക്കെതിരെ പരാതി നൽകിയ നിമിഷ രാജുവിനെതിരെ കേസില്ല.
എഐവൈഎഫ് ജില്ലാ സമ്മേളനത്തിൽ എസ്എഫ്ഐക്കെതിരെ സിപിഐ നേതാക്കളുടെ രൂക്ഷ വിമർശനം ഉണ്ടായി. കള്ളക്കേസു കൊടുത്ത് വെറുതേ പ്രതിരോധിക്കാൻ മാത്രമുള്ള ശ്രമമാണ് എസ്എഫ്ഐ നടത്തുന്നതെന്ന് എഐഎസ്എഫ് നേതാക്കൾ പ്രതികരിച്ചു.

എന്നാൽ എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതിയിൽ വിദ്യാഭ്യാസ മന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് കെ.എം. അരുണിനെതിരെ പൊലീസ് കേസെടുത്തിട്ടില്ല. മൊഴി രേഖപ്പെടുത്തിയ സമയത്ത് പരാതിക്കാരി അരുണിന്റെ പേരു പറഞ്ഞിരുന്നില്ല എന്നാണു പൊലീസ് വിശദീകരണം. എന്നാൽ പോലീസ് ഇയാളുടെ പേര് ഒഴിവാക്കുകയായിരുന്നെന്നു പരാതിക്കാരിയും പറയുന്നു. കെ.എം. അരുൺ സ്റ്റാഫിലുണ്ടോ എന്ന ചോദ്യത്തിൽനിന്നു മന്ത്രി വി. ശിവൻകുട്ടി ഒഴിഞ്ഞുമാറി. അരുൺകുമാർ എന്നു പേരുള്ള ആൾ തന്റെ സ്റ്റാഫിൽ ഉണ്ടെന്നും ഇയാൾക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം, എസ്എഫ്‌ഐയുടെ പരാതിയെക്കുറിച്ച് അറിയില്ലെന്ന് എഐഎസ്എഫ് വ്യക്തമാക്കി.
സംഘര്‍ഷത്തിനു ശേഷമാണ് കേസ് കൊടുത്തത്. പ്രതിരോധിക്കാനാണ് എസ്എഫ്‌ഐ പരാതി നല്‍കിയത്. സാമാന്യബുദ്ധിയുള്ളവര്‍ക്ക് അതറിയാം. അക്രമത്തെ അപലപിക്കാന്‍ നേതൃത്വം തയ്യാറാവുന്നില്ല. ആര്‍ക്കെതിരെയാണ് കേസ് എന്നറിയില്ല. കോളേജില്‍നിന്ന് പുറത്തിറങ്ങിയത് പോലിസ് സംരക്ഷണത്തിലാണ്. എഐഎസ്എഫ് പ്രകോപനമുണ്ടാക്കിയിട്ടില്ലെന്നും നേതാക്കള്‍ പറയുന്നു. എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ചെന്ന പരാതിയെക്കുറിച്ച് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷിക്കുക. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഏഴ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേയാണ് പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. എസ്‌സി/എസ്ടി വകുപ്പ് ചുമത്തിയിരിക്കുന്നതിനാലാണ് അന്വേഷണ ചുമതല ഡിവൈഎസ്പിയെ ഏല്‍പ്പിക്കുന്നത്. എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരേ എഐഎസ്എഫ് വനിതാ നേതാവ് പോലിസിന് മൊഴി നല്‍കിയതിന് പിന്നാലെയാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

എസ്എഫ്‌ഐ എറണാകുളം ജില്ലാ ഭാരവാഹികളായ സി.എ അമല്‍, അര്‍ഷോ, പ്രജിത്ത്, വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് കെ എം അരുണ്‍, കോട്ടയം നേതാക്കളായ ഷിയാസ്, ടോണി കുരിയാക്കോസ്, സുധിന്‍ എന്നിവര്‍ക്കെതിരേയാണ് ഗാന്ധിനഗര്‍ പോലിസ് കേസെടുത്തത്. സ്ത്രീയെ ഉപദ്രവിച്ചതിനും ജാതീയ അധിക്ഷേപത്തിനുമാണ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് എസ്എഫ്‌ഐ നല്‍കിയ പരാതിയില്‍ എഐഎസ്എഫ് നേതാക്കള്‍ക്കെതിരെ പോലിസ് കേസെടുത്തത്.

Related Articles

Latest Articles