Monday, May 20, 2024
spot_img

ഷക്കീറയും ലൂയിസ് ഹാമിൽട്ടനും പ്രണയത്തിലോ ? എല്ലാ തിരക്കുകളും മാറ്റിവച്ച് ഹാമിൽട്ടൻ മത്സരിക്കുന്ന ലണ്ടനിൽ ഓടിയെത്തി കൊളംബിയൻ ഗായിക

ലണ്ടൻ : 2010 ഫുട്ബോൾ ലോകകപ്പിലെ തീം സോങ്ങായ ‘വാക്കാ വാക്കാ’ യിലൂടെ ആരാധക ഹൃദയം കീഴടക്കിയ പ്രശസ്ത കൊളംബിയൻ ഗായിക ഷക്കീറയും ഫോർമുല വൺ സ്റ്റാർ ഡ്രൈവർ ലൂയിസ് ഹാമിൽട്ടനും പ്രണയത്തിലാണെന്ന് റിപ്പോർട്ട് റിപ്പോർട്ട്. ഇരുവരും ഡേറ്റിങ്ങിലാണെന്നും ഒരുമിച്ചു കണ്ടതായും പ്രമുഖ സ്പാനിഷ് മാദ്ധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്തു. സ്പാനിഷ് ഫുട്ബോൾ താരം ജെറാദ് പിക്വേയുമായി വേർപിരിഞ്ഞ ശേഷമാണ്, ഷക്കീറ ഹാമിൽട്ടനുമായി പ്രണയത്തിലായതെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ രണ്ടു പേരും വാർത്തയിൽ പ്രതികരിച്ചിട്ടില്ല.

മയാമി, ബാർസിലോണ ഫോർമുല വൺ റേസുകള്‍ കാണാൻ അടുത്തിടെ ഷക്കീറ എത്തിയപ്പോഴേ ഇരുവരെയും സംബന്ധിച്ച് പ്രണയവാർത്തകൾ പരന്നിരുന്നു. പാരീസിലെ ഫാഷന്‍ വീക്കിലെ തിരക്കുകള്‍ മാറ്റിവച്ച് ഇപ്പോൾ യുകെയിലെ സിൽ‌വർ‌സ്റ്റോൺ ഗ്രാൻഡ് പ്രിക്കു മുന്നോടിയായി ഷക്കീറ ലണ്ടനിലെത്തിയിരിക്കുകയാണ്.ലൂയിസ് ഹാമിൽട്ടനും ട്രാക്കിൽ ഇറങ്ങുന്നുണ്ട്.

12 വർഷം ഒരുമിച്ചു ജീവിച്ച ശേഷമാണ് ഷക്കീറയും പിക്വെയും വേർപിരിഞ്ഞത്. മക്കളായ മിലനും സാഷയും ഷക്കീറയ്ക്കൊപ്പമാണ്. നേരത്തെ സ്പാനിഷ് ഗോൾകീപ്പറും റയൽ മാഡ്രിഡിന്റെ ഇതിഹാസ താരവുമായ ഇകർ കസിയസുമായി ഷക്കീറ ഡേറ്റിങ്ങിലാണെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും കസിയസ് ഇത് നിഷേധിച്ചു.

Related Articles

Latest Articles