Wednesday, December 24, 2025

‘ഭൂതകാലം’: സംഗീത സംവിധായകനാകാൻ ഒരുങ്ങി ഷെയ്ൻ നിഗം; നിർമാതാവായി അമ്മയും

മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗം നായകനാകുന്ന പുതിയ ചിത്രം ഭൂതകാലത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ചിത്രം(bhoothakalam) സംവിധാനം ചെയ്യുന്നത് രാഹുൽ സദാശിവൻ ആണ്. നിരവധി പ്രത്യേകതകളോടെയാണ് ചിത്രം എത്തുന്നത്. മലയാളത്തിന്റെ പ്രിയ നടി രേവതിയും ചിത്രത്തിൽ ശ്രദ്ധേയ വേഷം അവതരിപ്പിക്കുന്നുണ്ട്. കൂടാതെ ഷെയ്ൻ നിഗം(shane nigam)ആദ്യമായി സംഗീത സംവിധായകനാവുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

അതേസമയം അൻവർ റഷീദിന്റെ പ്ലാൻ ടി ഫിലിംസും ഷെയ്ൻ നിഗം ഫിലിംസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രം ഷെയ്ൻ നിഗത്തിന്റെ അമ്മ സുനില ഹബീബും തേരേസ റാണിയും ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഗോപി സുന്ദറാണ്. സൈജു കുറുപ്പ്, ജെയിംസ് ഏലിയാ, ആതിര പട്ടേൽ, അഭിറാം രാധാകൃഷ്ണൻ, വത്സല മേനോൻ, മഞ്ജു പത്രോസ്,റിയാസ് നർമകല തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങൾ.

Related Articles

Latest Articles