Monday, April 29, 2024
spot_img

ഇന്ത്യൻ ഓഹരി വിപണിക്ക് ഇന്ന് നേട്ടത്തിന്റെ തിളക്കം; നിഫ്റ്റി ഉയർന്നത് 48.50 പോയിന്റ്

മുംബൈ : ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെൻസെക്‌സ് 146.71 പോയിന്റ് അഥവാ 0.27 ശതമാനം ഉയർന്ന് 53660.86ലും നിഫ്റ്റി 48.50 പോയിന്റ് അഥവാ 0.30 ശതമാനം ഉയർന്ന് 16015.20ലും എത്തി. 1268 ഓഹരികൾ മുന്നേറുന്നുണ്ട്. 474 ഓഹരികൾ ആണ് നിലവിൽ നഷ്ടം നേരിടുന്നത്.

വിപണിയിൽ ഇന്ന് , അപ്പോളോ ഹോസ്പിറ്റൽസ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, സൺ ഫാർമ, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സ്, ടൈറ്റൻ കമ്പനി എന്നിവയുടെ ഓഹരികൾ നേട്ടത്തിലാണ്. അതേസമയം, ജെഎസ്ഡബ്ല്യു സ്റ്റീൽ, എസ്ബിഐ, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഓഹരി വിപണി നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലെ നേട്ടത്തിൽ ആരംഭിച്ചെങ്കിലും വ്യാപാരം അവസാനിക്കുമ്പോൾ വിപണി നഷ്ടത്തിലായിരുന്നു. നിഫ്റ്റി സൂചിക ഇന്നലെ 16000 ന് താഴേക്ക് എത്തിയിരുന്നു

Related Articles

Latest Articles