Sunday, October 11, 2026

തെരുവ് നായ ആക്രമണം രൂക്ഷം; 4 പേർക്ക് ഗുരുതര പരിക്ക്

തൃശൂർ: കുന്നംകുളം കല്ലഴി ക്ഷേത്രത്തിനു സമീപം ആളുകൾക്ക് നേരെ തെരുവുനായയുടെ ആക്രമണം. 4 പേർക്ക് പരിക്കേറ്റു. അമ്പലത്തിലെ ജോലിക്കാരി മല്ലിക. പ്രദേശവാസിയായ ശാന്ത,മല്ലികയമ്മ, റിജു എന്നിവർക്കാണ് തെരുവ് നായ അക്രമണത്തിൽ പരിക്കേറ്റത്.

അമ്പലത്തിലെ വെളിച്ചപ്പാട് ഉല്ലാസിനെ തെരുവുനായ ആക്രമിക്കാൻ ഓടിച്ചതായും പ്രദേശവാസികൾ പറയുന്നു. പരിക്കേറ്റവരെ ആദ്യം കുന്നംകുളം സർക്കാർ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

അതേസമയം, കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് തെരുവ് നായയുടെ ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. പുല്ലൂറ്റ് കോടിക്കട പ്രദേശത്താണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. വഴിയാത്രക്കാരും, വീട്ടുമുറ്റത്ത് നിന്നിരുന്നവരും ഉള്‍പ്പടെ ഏഴ് പേര്‍ക്ക് നായയുടെ കടിയേറ്റു.രണ്ട് പശുക്കളെയും, രണ്ട് വളര്‍ത്തു നായ്ക്കളെയും തെരുവ് നായ ആക്രമിച്ചു. പരിക്കേറ്റവരെ കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Latest Articles