Saturday, June 1, 2024
spot_img

സകലകലാവല്ലഭയായ ഗ്രീഷ്മ മനസിൽ കണക്കുകൂട്ടിയത് സാമ്പത്തികമായി മുന്നോക്കം നിൽകുന്ന കുടുംബത്തിലെ സൈനികന്റെ ഭാര്യയായി സുഖമായി ജീവിക്കാൻ; അയൽക്കാർ അറിയാതെ രഹസ്യമായുള്ള വിവാഹ നിശ്ചയം, ഷാരോണിന് അടങ്ങാത്ത പ്രണയമാണെന്ന് അറിഞ്ഞതോടുകൂടി മാസ്റ്റർ പ്ലാൻ തയ്യാറാക്കി ക്രൂരമായി കൊലപ്പെടുത്തി: ഗ്രീഷ്മയുടെ അതിമോഹം പുറംലോകം അറിയുമ്പോൾ രക്ഷപ്പെട്ടത് ആ സൈനികൻ

തിരുവനന്തപുരം: പ്രണയം കൊടുംപകയായി മാറി ഷാരോണിന് കഷായത്തിൽ വിഷം കൊടുത്തുകൊന്ന ഗ്രീഷ്മ മനസ്സിൽ ആഗ്രഹിച്ചത് നാഗർകോവിലെ സൈനികനുമായുള്ള ദാമ്പത്യമാണ്. ഇത്തരത്തിലൊരു കല്യാണ ആലോചന ഗ്രീഷ്മയ്ക്ക് വരുന്നത് കല്യാണ ബ്രോക്കർ വഴിയാണ്. ഷാരോണിനെ പോലെയല്ല, സാമ്പത്തികമായി മുന്നോക്കം നിൽകുന്ന നായർ കുടുംബാഗമായിരുന്നു സൈനികന്റേത്. അത് തന്നെയാകണം, ഗ്രീഷ്‌മയുടെ മനസ് മാറാനുള്ള കാരണവും.

ഇതിന്റെയൊക്കെയും കൂടെ വീട്ടുകാരുടെ എതിർപ്പും എന്തുവേണമെങ്കിലും ചെയ്യാനുള്ള സമ്മതം കൂടി ലഭിച്ചപ്പോൾ ഷാരോണിന് വിഷം കൊടുത്ത് കൊന്നു. പക്ഷെ, ഇതിനൊക്കെയും ഇടയിൽ രക്ഷപ്പെട്ടത് ആ സൈനികനായിരുന്നു. കലയിലും, വിദ്യാഭ്യാസത്തിലും മുന്നിൽ പോലീസിന്റെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ തകർന്നത് നാഗർകോവിലിലെ മരുമകളാകാനുള്ള ഗ്രീഷ്മയുടെ അതിമോഹമാണ്.

റൂറൽ പൊലീസിന് കീഴിലെ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ പോലും പതറാതെയാണ് ഗ്രീഷ്മ ഇരുന്നത്. എല്ലാം നേരെത്തെ പ്ലാൻ ചെയ്‌തു വെച്ച് പുറമെ കരച്ചിലിലും അകമേ, ചിരിച്ചുകൊണ്ടും ഗ്രീഷ്‌മ ഷാരോണിന്റെ മരണം ആസ്വദിച്ചിരിക്കണം.

ഒന്നര വർഷം മുന്നേ ഒരു ചെന്നൈ യാത്രയിലാണ് ഷാരോണും ഗ്രീഷ്മയും ആദ്യമായി കണ്ടുമുട്ടുന്നത്. ആ യാത്രയിലെ സൗഹൃദം പിന്നീട് അനിയന്റെ പ്രായമുള്ള ഷാരോണുമായുള്ള പ്രണയത്തിലായി. ഷാരോൺ നെയ്യൂർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ റേഡിയോളജി വിദ്യാർത്ഥിയും ഗ്രീഷ്മ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയുമായിരുന്നു. പഠനത്തിൽ ഏറെ മിടുക്കിയായിരുന്ന ഗ്രീഷ്മ. ബി.എയ്ക്ക് മികച്ച മാർക്ക് നേടിയിട്ടുള്ള ഗ്രീഷ്മ പി.ജി. പഠനത്തിൽ ഉഴപ്പിത്തുടങ്ങിയപ്പോഴാണു വീട്ടുകാർ പ്രണയം അറിഞ്ഞത്. വീട്ടുകാരുടെ വിളക്കുകൾ മറികടന്ന് ഇരുവരും വീണ്ടും പ്രണയിച്ചു. ഇതിനിടയിലാണ് പെൺകുട്ടിയും ഷാരോണും മറ്റാരുമറിയാതെ വിവാഹം കഴിക്കുന്നത്.

തുടർന്ന്, മറ്റൊരാളുമായി രഹസ്യമായി വിവാഹ നിസ്ചയം കഴിഞ്ഞകാര്യം ഷാരോൺ അറിഞ്ഞതോടുകൂടി കുട്ടിയുമായി അകന്നിരുന്നുവെങ്കിലും പിന്നീട് പെൺകുട്ടി തന്നെ നിർബന്ധിച്ച് ബന്ധം തുടരുകയായിരുന്നവെന്നു സഹോദരനും പറയുന്നു. സത്യം പുറത്തു വന്നതു കൊണ്ടു മാത്രം സൈനികനും രക്ഷപ്പെടുകായണ്. അല്ലെങ്കിൽ സൈനികനേയും ഭാവിയിൽ ഇത്തരത്തിൽ ഗ്രീഷ്മ വകവരുത്താൻ സാധ്യത ഏറെയായിരുന്നു.

Related Articles

Latest Articles