Monday, May 20, 2024
spot_img

ഒന്നര വയസുകാരിയായ മകൾ ദേഹത്ത് മൂത്രമൊഴിച്ചെന്ന് ആരോപിച്ച് അമ്മായിയമ്മയുടെ ക്രൂര മർദനം ; നിരന്തര പീഡനത്തിൽ സഹികെട്ട് യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തു;
ഭർത്താവ് അർഷാദ് അലി അറസ്റ്റിൽ

മലപ്പുറം : ഭർത്താവിന്റെയും ഭർതൃ വീട്ടുകാരുടെയും നിരന്തര പീഡനത്തിൽ സഹികെട്ടു ഭർതൃ വീട്ടിൽ ആത്മഹത്യശ്രമം നടത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യുവതി മരിച്ചു. . മലപ്പുറം രണ്ടത്താണി സ്വദേശിനി സഫ്വാന (23) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ആത്മഹത്യശ്രമത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഇന്നലെ രാത്രി യുവതി മരിച്ചത്. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവ് അർഷാദ് അലിയെ പോലീസ് അറസ്റ്റ് ചെയ്തു.

അതേസമയം സ്ത്രീധനത്തിന്റെ പേരിൽ സഫ്വാനയെ നിരന്തരം ഭർത്താവും കുടുംബവും ഉപദ്രവിച്ചിരുന്നതായി സഫ്‌വാനയുടെ പിതാവ് മുജീബ് ആരോപിച്ചു. ഒന്നര വയസ് പ്രായമായ കുഞ്ഞ് ദേഹത്ത് മൂത്രം ഒഴിച്ചെന്ന കാരണം പറഞ്ഞ് ഭർതൃ മാതാവ് സഫ്‌വാനയെ ക്രൂരമായി മർദിച്ചിരുന്നതായും മുജീബ് പറഞ്ഞു

Related Articles

Latest Articles