Friday, May 3, 2024
spot_img

അയൽവാസിയായ ‌യുവാവിനെ മകൾ പ്രണയിച്ചത് ഇഷ്ടമാ‌യില്ല; 16 കാരിയെ കൊലപ്പെടുത്തി പിതാവ്; പിന്നാലെ ഫേസ്ബുക്കിൽ കുറ്റസമ്മതം

വിശാഖപട്ടണം: അയൽവാസിയായ ‌യുവാവിനെ മകൾ പ്രണയിച്ചത് ഇഷ്ടപെടാത്തതിനെ തുടർന്ന് പതിനാറുകാരിയെ കൊലപ്പെടുത്തി പിതാവ്.ആന്ധ്രപ്രദേശിലെ വിശാഖപ്പട്ടണത്താണ് സംഭവം. കൊലപ്പെടുത്തിയതിന് പിന്നാലെ പിതാവ് ഫേസ്ബുക്കിൽ കുറ്റസമ്മതം നടത്തി.സംഭവത്തിൽ ആംബുലൻസ് ഡ്രൈവറായ വരപ്രസാദിനെ അറസ്റ്റ് ചെയ്തു.

നികിത ശ്രീയാണ് കൊല്ലപ്പെട്ടത്. പ്രണയത്തെ തുടർന്ന് മകൾ പഠനത്തിൽ ശ്രദ്ധിക്കാതായതോടെയാണ് കൊലപാതകം നടത്തിയതെന്ന് ഇയാൾ വീഡിയോയിൽ പറഞ്ഞു. പഠിക്കാനവശ്യമായ എല്ലാ സൗകര്യങ്ങളും മകൾക്ക് ചെയ്ത് കൊടുത്തെന്നും എന്നാൽ മകൾ പഠനത്തിൽ ശ്രദ്ധിച്ചില്ലെന്നും ഇയാൾ പറഞ്ഞു. അയൽവാസിയായ യുവാവിനോട് സംസാരിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പെൺകുട്ടി യുവാവുമായുള്ള ബന്ധം തുടർന്നു. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയാണ് കൊലപാതകമെന്നും ബെൽറ്റുപയോ​ഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നും വിശാഖപട്ടണം സിറ്റി പോലീസ് പറഞ്ഞു. പിന്നീട് ഇയാൾ കുറ്റസ്സമ്മത വീഡിയോ ചിത്രീകരിച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു. 13 വർഷം മുമ്പ് ഇയാളുടെ ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടി‌‌‌. രണ്ട് വർഷം മുമ്പ് മൂത്തമകൾ മറ്റൊരാളോടൊപ്പവും ഒളിച്ചോ‌ടി. രണ്ടാമത്തെ മകളും ഒളിച്ചോടുമെന്ന ഭീതിയെ തുടർന്നാണ് ഇയാൾ കടുംകൈ ചെയ്തതെന്നും പോലീസ് പറഞ്ഞു.

Related Articles

Latest Articles