Saturday, October 3, 2026

ഓപ്പറേഷൻ ഗംഗ വിജയകരമായി മുന്നോട്ട്…. അഭിനന്ദനവുമായി ലോകരാഷ്ട്രങ്ങൾ; മോദിയോട് നന്ദി പറഞ്ഞ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന

ദില്ലി: യുക്രെയ്നിൽ നിന്നും ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാൻ ആരംഭിച്ച രക്ഷാദൗത്യമായ ഓപ്പറേഷൻ ഗംഗ വിജയകരമായി കുത്തിക്കുകയാണ്. എന്നാൽ യുദ്ധഭൂമിയിൽ നിന്നും ഇന്ത്യൻ പൗരന്മാരെ മാത്രമല്ല, അയൽ രാജ്യങ്ങളിലെയും വിദ്യാർത്ഥികളെ യുക്രെയ്‌നിൽ നിന്നും തിരികെകൊണ്ടുവരാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ യുക്രെയ്‌നിലെ യുദ്ധമുഖത്തുനിന്നും ബംഗ്ലാദേശ് പൗരന്മാരെയും രക്ഷപ്പെടുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രംഗത്തുവന്നിരിക്കുകയാണ്(Sheikh Hasina thanks PM Modi for rescuing 9 Bangladeshis from war-hit Ukraine).

ഇന്ത്യക്കാർക്കൊപ്പം മറ്റു രാജ്യങ്ങളിലെ പൗരനറെയും രക്ഷപ്പെടുത്തിയതിന് മോദിയ്ക്കും ഇന്ത്യൻ എംബസിക്കും അകമഴിഞ്ഞ നന്ദി എന്നായിരുന്നു ബംഗ്ലാദേശ് പ്രധാനമന്ത്രി പറഞ്ഞത്. ഇതിനുപുറമെ, പാകിസ്ഥാൻ, ടുണീഷ്യ, നേപ്പാൾ സ്വദേശികളായ വിദ്യാർത്ഥികളും ഇന്ത്യയുടെ ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി തിരികെ നാട്ടിലെത്തിയിരുന്നു. റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി സുമിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ പോൾട്ടാവയിലെ സുരക്ഷിത സ്ഥാനത്തേയ്‌ക്ക് മാറ്റാൻ ആരംഭിച്ചിരുന്നു.

മാനുഷിക ഇടനാഴി വഴി ഒഴിപ്പിച്ച ഇവരോടൊപ്പം ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. കീവ്, സുമി, ഖാർകീവ്, മാരിയുപോൾ എന്നിവിടങ്ങളിലാണ് റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചത്. സുമിയിൽ നിന്നും 12 ബസുകളിലായി പോൾട്ടോവയിലേയ്‌ക്ക് പുറപ്പെട്ടവരോടൊപ്പം ഇന്ത്യക്കാർക്ക് പുറമെ ബംഗ്ലാദേശികളും, നേപ്പാൾ, ടുണീഷ്യ പൗരന്മാരും ഉണ്ടായിരുന്നു.

Related Articles

Latest Articles