Monday, May 13, 2024
spot_img

മമ്മുട്ടി ആവശ്യപ്പെട്ടോ എന്നറിയില്ല: നായികയാകാൻ മേതിൽ ദേവികയെ ആന്റോ ജോസഫ് വിളിച്ചപ്പോൾ സംഭവിച്ചത് ഇതാണ് : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സംഗീത സംവിധായകൻ

ഏതൊരാളും ആഗ്രഹിക്കുന്ന അല്ലെങ്കിൽ സ്വപ്‌നം കാണുന്ന ഒന്നാണ് മെഗാസ്റ്റാർ മമ്മുട്ടിയോടൊപ്പം അഭിനയിക്കാനുള്ള അവസരം. എന്നാൽ അദ്ദേഹത്തിന്റെ നായികയാകാനുള്ള ക്ഷണം പോലും നിരസിച്ച നർത്തകിയാണ് മേതിൽ ദേവിക എന്നാണ് പ്രശസ്‌ത സംഗീത സംവിധായകൻ ഷിബു ചക്രവർത്തി പറയുന്നത്.

വർഷങ്ങൾക്ക് മുൻപ് മമ്മുട്ടി ചെയർമാനായിട്ടുള്ള സ്വകാര്യ ചാനലിലെ ഒരു പരിപാടിയുടെ വിധികർത്താവായി എത്തിയ മേതിലിന്റെ നൃത്തം കണ്ട് നിർമ്മാതാവ് ആന്റോ ജോസഫ് തന്നെ വിളിക്കാനിടയായ സാഹചര്യംഓർത്തുകൊണ്ടാണ് ഷിബു ചക്രവർത്തി ഇക്കാര്യം വ്യക്തമാക്കിയത്.

ഷിബു ചക്രവർത്തിയുടെ വാക്കുകൾ

ചാനൽ പരിപാടിക്കിടെ ഗായകൻ ജി വേണുഗോപാൽ ആലപിച്ച ‘ചന്ദന മണിവാതിൽ പാതിചാരി’ എന്ന ഗാനത്തിന് മേതിൽ ഒരിക്കൽ ചുവടുവെയ്ക്കുകയുണ്ടായി. എന്തൊരു ഗ്രേയ്‌സ് ആയിരുന്നു ആ മൂവ്മെന്റിന്. അന്നത്തെ ആ ഷോ കണ്ടിട്ട് മേതിൽ സിനിമയിൽ അഭിനയിക്കുമോ എന്ന് ചോദിച്ച് ഇന്നത്തെ പ്രമുഖ നിർമ്മാതാവായ ആന്റോ ജോസഫ് തന്നെ വിളിച്ചതായി ഷിബു പറയുന്നു.

അതും ഹീറോയിൻ വേഷം ചെയ്യുമോ എന്ന് ഒന്ന് ചോദിക്കുമോയെന്ന് ആന്റോ തന്നോട് ചോദിച്ചു. മമ്മൂക്ക ആവശ്യപ്പെട്ടിട്ട് ആയിരിക്കാം. എന്നാൽ അങ്ങിനെ ആന്റോ പറഞ്ഞിട്ടുമില്ലെന്നും ഷിബു പറയുന്നു. പക്ഷേ, ആന്റോ പറഞ്ഞ കാര്യം ഞാൻ മേതിലിനോട് ചോദിച്ചു. എന്നാൽ താൽപര്യമില്ലെന്നായിരുന്നു അവരുടെ മറുപടി. സ്വന്തം ഫീൽഡിൽ അല്ലാതെ മറ്റൊന്നിലും അവർക്ക് താൽപര്യമില്ലായിരുന്നു. അവരുടെയൊക്കെ ഒരു ശക്തിയും അതാണെന്നും. ഒരു ചെറിയ ഡാൻസ് ഫോം ചെയ്യുമ്പോൾ പോലും എന്തൊരു ഗ്രേസ് ആണവർക്കെന്നും ഷിബു പറയുന്നു. മാത്രമല്ല ഇന്നും നൃത്തവുമായി ബന്ധപ്പെട്ട് എന്തു സംശയം വന്നാലും താൻ ആദ്യം വിളിക്കുക മേതിലിനെയാണെന്നും ഷിബു ചക്രവർത്തി പറഞ്ഞു.

Related Articles

Latest Articles