Monday, May 6, 2024
spot_img

ട്രെയിനിനുള്ളിൽ യാത്രക്കാരിയായ യുവതിക്ക് മുന്നിൽ നഗ്നതാ പ്രദർശനം, വണ്ടൂർ സ്വദേശി ശിഹാബുദ്ദീൻ പോലീസ് പിടിയിൽ

മലപ്പുറം : വണ്ടൂരിൽ ട്രെയിൻ യാത്രക്കാരിയായ യുവതിക്കുനേരെ നഗ്നത പ്രദർശനം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടൂർ സ്വദേശി ശിഹാബുദ്ധീനെ (34) ആണ് പോലീസ് പിടികൂടിയത്. വണ്ടൂർ പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഡിസംബർ 17 നാണ് സംഭവം നടന്നത്.

യുവതി എറണാകുളത്തുനിന്നും നിന്നും വാണിയമ്പലത്തുള്ള ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു. രാത്രി ഒൻപത് മണിയോടെ ട്രെയിൻ തൊടികപ്പുലം സ്റ്റേഷനിലെത്തിയപ്പോൾ കമ്പാർട്ട്മെന്റിൽ യുവതി തനിച്ചായപ്പോൾ യുവതിയുടെ മുൻവശത്തെ സീറ്റിൽ ഇരിക്കുകയായിരുന്ന പ്രതി അശ്ലീല ചുവയോടെ സംസാരിക്കുകയും സിബ് തുറന്ന് ലൈംഗീകാവയവം പുറത്തെടുത്ത് കാണിക്കുകയുമായിരുന്നു.

പ്രതിയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ യുവതി വാണിയമ്പലത്ത് എത്തിയപ്പോൾ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ബന്ധുക്കൾ ഇയാളെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

Related Articles

Latest Articles