Saturday, September 26, 2026

തിയേറ്ററില്‍ നിന്നും റോഡിലേക്ക് ഇറങ്ങിയോടി ഷെെന്‍ ടോം: പിന്നാലെ മാദ്ധ്യമപ്രവര്‍ത്തകരും, സംഭവത്തിന് പിന്നിലെ രഹസ്യം അറിയാതെ ആരാധകർ

വി​നാ​യ​ക​ന്‍,​ ​ലാ​ല്‍,​ ​ഷൈ​ന്‍​ ​ടോം​ ​ചാ​ക്കോ​, ദേ​വ് ​മോ​ഹ​ന്‍ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​ലി​യോ​ ​ത​ദേ​വൂ​സ് ​തി​ര​ക്ക​ഥ​യെ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്‌ത ചിത്രമാണ്​ ​’​പ​ന്ത്ര​ണ്ട്​’​. സ്കൈ​ ​പാ​സ് ​എ​ന്റ​ര്‍​ടെയിന്‍​മെ​ന്റി​ന്റെ​ ​ബാ​ന​റി​ല്‍​ ​വി​ക്ട​ര്‍​ ​എ​ബ്ര​ഹാം നിര്‍മിച്ച ചിത്രം ഇന്നാണ് റിലീസായത്.

സിനിമയുടെ ആദ്യ ഷോ കണ്ടിറങ്ങുന്നവരുടെ അഭിപ്രായം ചോദിക്കാനായി കാത്തുനിന്ന മാദ്ധ്യമപ്രവര്‍ത്തകര്‍ അപ്രതീക്ഷിതമായി ഷെെന്‍ ടോമിനെ കണ്ടു. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ ഷെെനിനോട് അഭിപ്രായം ചോദിക്കാനായി മാദ്ധ്യമപ്രവര്‍ത്തകര്‍ ഒരുങ്ങിയപ്പോള്‍ ഏവരെയും ഞെട്ടിച്ച്‌ ഷെെന്‍ ഇറങ്ങി ഓടി.

കാര്യമറിയാതെ മാദ്ധ്യമപ്രവര്‍ത്തകരും ഷൈന്‍ ടോമിന്റെ പിറകെ ഓടുകയും ചെയ്തു. തിയേറ്റര്‍ വളപ്പില്‍ നിന്നും റോഡിലേയ്ക്ക് ഇറങ്ങിയിട്ടും ഷെെന്‍ ഓട്ടം തുടരുകയായിരുന്നു. നില്‍ക്കാന്‍ പറഞ്ഞിട്ടും കേള്‍ക്കാതെ ഷെെന്‍ ഓടുകയായിരുന്നു. എന്നാൽ, താരം എന്തിനാണ് നിർത്താതെ ഓടിയതെന്ന് ഇതുവരെയും പുറത്ത് വന്നിട്ടില്ല.

Related Articles

Latest Articles