Thursday, September 24, 2026

മോദിയുടെ കൈകളിൽ ഭാരതം ഭദ്രം: ത്രിവർണ്ണ പതാക പാകിസ്ഥാനിലും എത്തുമെന്ന് ശിവസേന

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈകളിൽ ഭാരതം സുരക്ഷിതമാണെന്നും കശ്മീർ ഇനി പാകിസ്ഥാന് സ്വപ്നം കാണാൻ പോലും കിട്ടില്ലെന്നും ശിവസേനാ തലവൻ ഉദ്ധവ് താക്കറെ. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വേർപെടുത്താനുള്ള തീരുമാനം പാകിസ്ഥാന് മാത്രമാണ് നഷ്ടമുണ്ടാക്കുക, ഇന്ത്യ അതിൽ സന്തോഷിക്കുകയാണ് ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി.

കശ്മീർ പാകിസ്ഥാന്റെ സ്വപ്നങ്ങളിൽ നിന്ന് പോലും അകന്നു. ഒട്ടും താമസിയാതെ പാക് അധീന കാശ്മീരിലും ജനാധിപത്യത്തിന്റെ പ്രകാശം എത്തിക്കാൻ ഇന്ത്യക്ക് സാധിക്കുമെന്നും ശിവസേന മുഖപത്രമായ ‘സാമ്ന’യിൽ പറയുന്നു.

നേരത്തെ ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ വാക്കുകൾ ഇസ്ലാമാബാദിലെ തെരുവുകളിൽ പോസ്റ്ററായി പ്രചരിച്ചിരുന്നു. ‘ഇന്ന് ജമ്മു കശ്മീർ, നാളെ ബലൂചിസ്ഥാനും പാക് അധീന കശ്മീരും. അഖണ്ഡ ഭരതമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിക്കുമെന്ന് എനിക്കുറപ്പുണ്ട്.’ റാവത്തിന്റെ ഈ വാക്കുകൾ പാകിസ്ഥാനിലെ തെരുവുകളിൽപോസ്റ്ററായി പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനൊപ്പം അഖണ്ഡ ഭാരതത്തിന്റെ ചിത്രവും ഉണ്ടായിരുന്നു.

പാകിസ്ഥാനിൽ കാവിയുടെ സന്ദേശം എത്തിയതിന്റെ സൂചനയാണ് ഇത്, അടുത്തതായി പാകിസ്ഥാനിൽ ഇന്ത്യൻ സേനയും പിന്നാലെ ത്രിവർണ്ണ പതാകയും എത്തുമെന്നും ശിവസേനാ മുഖപത്രമായ സാമ്നയിൽ പറയുന്നു.

Related Articles

Latest Articles