Wednesday, September 30, 2026

10, 12 ക്ലാസ് പരീക്ഷ എഴുതാണോ ? 75% ഹാജര്‍ നിര്‍ബന്ധം ! നിലപാട് കടുപ്പിച്ച് സിബിഎസ്ഇ ; ഹാജർ രേഖകൾ കൃത്യല്ലെങ്കിൽ സ്‌കൂളിനെതിരെയും കടുത്ത നടപടി

ദില്ലി : 10, 12 ക്ലാസ് വിദ്യാർത്ഥികൾക്ക് 2026 ല്‍ പരീക്ഷ എഴുതുന്നതിന് 75% ഹാജര്‍ നിര്‍ബന്ധമാക്കി സിബിഎസ്ഇ. അടിയന്തര മെഡിക്കല്‍ ആവശ്യങ്ങളുള്ളവരും ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും മറ്റ് ഗുരുതര കാരണങ്ങളുള്ളവര്‍ക്കും 25 ശതമാനം ഇളവ് ലഭിക്കും .പരീക്ഷയുടെ ആവശ്യത്തിന് വേണ്ടി മാത്രമല്ല, ഉത്തരവാദിത്തമുള്ള നല്ല വ്യക്തികളെ വാര്‍ത്തെടുക്കുന്നതിനും സ്ഥിരമായ ഹാജര്‍ ആവശ്യമാണെന്ന് ബോര്‍ഡ് പറഞ്ഞു. പുതിയ തീരുമാനത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ ഹാജര്‍ ഉറപ്പാക്കുന്നതിന് സിബിഎസ്എ മിന്നല്‍ പരിശോധനകള്‍ നടത്തിയേക്കും. ഈ പരിശോധനകളില്‍ ഹാജര്‍ രേഖകള്‍ പൂര്‍ത്തിയല്ലെന്ന് കണ്ടാല്‍ അംഗീകാരം പിന്‍വലിക്കുന്നതുള്‍പ്പടെ സ്‌കൂളിനെതിരെ കടുത്ത നടപടിയുണ്ടാവും.

അടിയന്തര മെഡിക്കല്‍ ആവശ്യങ്ങളുള്ളവരും ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും മറ്റ് ഗുരുതര കാരണങ്ങളുള്ളവരും കാരണം വ്യക്തമാക്കുന്ന മതിയായ രേഖകള്‍ സമര്‍പ്പിക്കണം. ആരോഗ്യ കാരണങ്ങളാലോ മറ്റെന്തെങ്കിലും അത്യാവശ്യങ്ങളാലോ അവധിയെടുക്കുന്ന വിദ്യാര്‍ഥികള്‍ മതിയായ രേഖകള്‍ സഹിതം സ്‌കൂളില്‍ അപേക്ഷ നല്‍കണം. എഴുതി നല്‍കിയ അപേക്ഷയില്ലെങ്കില്‍ അനധികൃത അവധിയായി പരിഗണിക്കും.

മതിയായ രേഖകളില്ലാതെ അവധിയെടുക്കുന്ന വിദ്യാർത്ഥികളെ നോണ്‍ അറ്റന്‍ഡിങ് അല്ലെങ്കില്‍ ഡമ്മി കാന്റിഡേറ്റ് ആയി വേര്‍തിരിക്കും. സ്‌കൂള്‍ അധികൃതര്‍ വിദ്യാർത്ഥികളുടെ ഹാജര്‍ നിരന്തരം പരിശോധിച്ച് കൃത്യമായ ഹാജര്‍ രേഖകള്‍ സൂക്ഷിക്കണം. ഹാജര്‍ രജിസ്റ്റര്‍ ദിവസേന പരിശോധിക്കുകയും ക്ലാസ് ടീച്ചറും സ്‌കൂള്‍ അധികാരിയും ഒപ്പുവെക്കുകയും വേണം.

Related Articles

Latest Articles