Sunday, May 5, 2024
spot_img

ഷവറിലെ കുളിആരോഗ്യത്തിന് ഹാനികരമോ? അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

മലയാളികളുടെ ഒഴിച്ചു കൂടാനാവാത്ത ദിനചര്യയാണ് ദിവസവും കുളിക്കുകയെന്നത്. രാവിലെയോ വൈകിട്ടോ ആണ് ശരീരശുദ്ധി വരുത്തേണ്ടത്. മനസിനും ശരീരത്തിനും ഉന്മേഷവും ഊര്‍ജ്ജവും നല്‍കാന്‍ നല്ല കുളി കാരണമാകുമെന്നതില്‍ സംശയമില്ല. പണ്ട് കാലത്ത് പുഴയിലും വീടിനോട് ചേര്‍ന്നുള്ള കുളങ്ങളിലുമായിരുന്നു സ്‌ത്രീകളടക്കമുള്ളവര്‍ കുളിച്ചിരുന്നത്. ഇന്ന് ഷവറിന് കീഴിൽ ആണ് മിക്കവരുടെയും കുളി.

എന്നാൽ ഷവറിന് കീഴിൽ നിന്ന് കുളിക്കുന്നത് പൊതുവെ ആരോ​ഗ്യത്തിന് നല്ലതല്ലെന്ന് പറയാറുണ്ട്. ‌ പലതരത്തിലുള്ള ചർമ്മ പ്രശ്നങ്ങളുണ്ടാകാമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. ഷവറിന് കീഴിൽ നിന്ന് കുളിക്കുമ്പോൾ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കേണ്ടത് നിർബന്ധമാണ്.

ചിലര്‍ ഏറെ സമയം ഷവറിന് കീഴില്‍ നില്‍ക്കാറുണ്ട്. എന്നാല്‍ ഇത്, ചര്‍മ്മത്തിലെ എണ്ണമയവും കൊഴുപ്പും ഇല്ലാതാക്കും. അഞ്ച് മിനിറ്റിൽ കൂടുതൽ നേരം ഷവറിന് കീഴിൽ നിൽക്കരുത്. മാത്രമല്ല ചൂടുവെള്ളത്തില്‍ കുളിക്കുമ്പോള്‍ പേശികള്‍ ആയാസരഹിതമാകുമെങ്കിലും, ശരീരത്തിലെ എണ്ണമയം ഇല്ലാതാക്കും. ഇതുവഴി ചര്‍മ്മത്തിന്റെ ആരോഗ്യം ഇല്ലാതാകുമെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. ചൂടുവെള്ളത്തിൽ കുളിക്കുന്നത് ചർമ്മം കൂടുതൽ വരണ്ട് പോകാനുള്ള സാധ്യത കൂടുതലാണ്.

ഷവറിന് കീഴിൽ നില്‍ക്കുമ്പോള്‍, ഏറെസമയം സോപ്പ് പതപ്പിക്കുന്നവരുണ്ട്. സോപ്പില്‍ സുഗന്ധത്തിനായി ചേര്‍ക്കുന്ന ഘടകങ്ങള്‍ ചര്‍മ്മത്തെ കൂടുതല്‍ വരണ്ടതാക്കും. കൂടുതല്‍ സോപ്പ് ഉപയോ​ഗിച്ചാൽ ചര്‍മ്മം നല്ലതുപോലെ വരണ്ടുപോകാന്‍ ഇടയാക്കും. കുളിക്കുമ്പോൾ വീര്യം കൂടിയ സോപ്പുകൾ ഉപയോ​ഗിക്കുന്നത് ഒഴിവാക്കുക. അത് ചർമ്മത്തിനെ കൂടുതൽ വരണ്ടതാക്കുകയും മറ്റ് ചർമ്മപ്രശ്നങ്ങൾക്കും കാരണമാകും.

ഷവറില്‍ നിന്നുള്ള വെള്ളത്തില്‍ കുളിക്കുമ്പോള്‍ മുടി കൊഴിയുമോ എന്ന സംശയം വ്യാപകമാണ്. ശക്തമായി വെള്ളം തലയിലേക്ക് പതിക്കുമ്പോള്‍ ബലക്ഷയമുളള മുടിയിഴകള്‍ കൊഴിയും. മറ്റു മുടികള്‍ക്ക് സാരമായ പരിക്കേല്‍ക്കുകയും ചെയ്യും.

Related Articles

Latest Articles