Monday, October 5, 2026

സിദ്ധാർത്ഥിന്റെ മരണം; ഹോസ്റ്റൽ ശുചിമുറിയിൽ ഡമ്മി പരിശോധന നടത്തി സി ബി ഐ

വയനാട്: എസ് എഫ് ഐ നേതാക്കളുടെ ആൾക്കൂട്ട വിചാരണയ്ക്കും മർദ്ദനത്തിനും ഇരയായ പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട ഡമ്മി പരിശോധന നടത്തി സി ബി ഐ. സിദ്ധാർത്ഥിനെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട ഹോസ്റ്റൽ ശുചിമുറിയിൽ വച്ചായിരുന്നു സിബിഐ ഡമ്മി പരിശോധന നടത്തിയത്. സിദ്ധാർത്ഥിൻ്റെ തൂക്കവും ഉയരവുമുള്ള ഡമ്മി എത്തിച്ചായിരുന്നു ശാസ്ത്രീയ പരിശോധന നടത്തിയത് .

കൽപ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സിബിഐയെ സഹായിക്കാനെത്തിയിരുന്നു. അന്വേഷണം ഏറ്റെടുത്ത സിബിഐ ഒരാഴ്ചയായി വയനാട്ടിലുണ്ട്. അതെ സമയം കേസ് കൊച്ചിയിലെ സിബിഐ കോടതിയിലേക്ക് മാറ്റാൻ കൽപ്പറ്റ കോടതിയിൽ അപേക്ഷയും നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാവിലെ ഒമ്പതരയ്ക്കാണ് സിബിഐ സംഘം പൂക്കോട് വെറ്റിനറി കോളേജിലെ ആൺകുട്ടികളെ ഹോസ്റ്റലിലെത്തിയത്. ഡിഐജി, രണ്ട് എസ്പിമാർ എന്നിവർ ഉൾപ്പെടുന്ന പത്ത് പേരാണ് അന്വേഷണ സംഘത്തിലുള്ളത്. സിദ്ധാർത്ഥ് ക്രൂര മർദ്ദനം നേരിട്ട മുറി, ആൾക്കൂട്ട വിചാരണയ്ക്ക് ഇരയായ നടുമുറ്റം, തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ശുചിമുറി എന്നിവിടങ്ങളിലെല്ലാം അന്വേഷണ സംഘം പരിശോധന നടത്തി.

Related Articles

Latest Articles