Tuesday, May 14, 2024
spot_img

വിഷ്ണു ദ്വാദശമന്ത്രം ഈ സമയത്തു ജപിച്ചാൽ ഇരട്ടിഫലദായകം

ഇന്ന് ഭഗവാൻ മഹാവിഷ്ണുവിന് പ്രധാനമായ വ്യാഴാഴ്ചയും മോഹിനീ ഏകാദശിയും ചേർന്ന് വരുന്ന സവിശേഷദിനമാണ് . വിഷ്ണുപ്രീതിക്കായി അനേകം മന്ത്രങ്ങൾ ഉണ്ടെങ്കിലും ഇന്നീ സവിശേഷദിനത്തിൽ വിഷ്ണു ദ്വാദശനാമങ്ങൾ ജപിക്കുന്നത് പ്രധാനമാണ്. ഭഗവാന്റെ പന്ത്രണ്ട് നാമങ്ങൾ ചേർന്നതാണിത്.

മഹാവിഷ്ണുവിന് ഏറെ പ്രിയപ്പെട്ട മാസമായ വൈശാഖത്തിലെ വെളുത്ത പക്ഷ ഏകാദശിദിനം വ്യാഴാഴ്ച വരുന്നതിനാൽ ഈ ദിനത്തിലെ ഭജനം ഇരട്ടി ഫലദായകമാണ്.

സന്ധ്യയ്ക്കു നെയ്‌വിളക്ക് കൊളുത്തി അതിനു മുന്നിലിരുന്നു 108 തവണ ജപിക്കുന്നത് അത്യുത്തമം. ദ്വാദശ മന്ത്രം ജപിക്കുന്നതിലൂടെ അഭീഷ്ടസിദ്ധി, ദുരിതമോചനം എന്നിവയാണ് ഫലങ്ങൾ.

ഇന്ന് പകൽ 1 മണി മുതൽ രാത്രി 12 .31 വരെയാണ് ഏകാദശിയിൽ പ്രധാനമായ ഹരിവാസരം

വിഷ്ണു ദ്വാദശ മന്ത്രങ്ങൾ

ഓം കേശവായ നമഃ

ഓം നാരായണായ നമഃ

ഓം മാധവായ നമഃ

ഓം ഗോവിന്ദായ നമഃ

ഓം വിഷ്ണവേ നമഃ

ഓം മധുസൂദനായ നമഃ

ഓം ത്രിവിക്രമായ നമഃ

ഓം ശ്രീധരായ നമഃ

ഓം വാമനായ നമഃ

ഓം ഹൃഷീകേശായ നമഃ

ഓം പത്മനാഭായ നമഃ

ഓം ദാമോദരായ നമഃ

(കടപ്പാട്)

Related Articles

Latest Articles