Wednesday, December 31, 2025

സിൽവർ ലൈൻ സർവേ: സുപ്രീംകോടതി ഇന്ന് സില്‍വര്‍ ലൈന്‍ സര്‍വേക്കെതിരായ ഹര്‍ജി പരിഗണിക്കും

ദില്ലി: സിൽവർ ലൈൻ സർവ്വേയ്‌ക്കെതിരായ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാകും ഹർജി പരിഗണിക്കുക. സർവേ നടത്താൻ അനുമതി നൽകിയ ഹൈക്കോടതി വിധിക്കെതിരെ നൽകിയ ഹർജിയാണ് ഇന്ന് പരിഗണിക്കുന്നത്.

നിയമങ്ങൾ ലംഘിച്ചാണ് ഭൂമി ഏറ്റെടുക്കൽ നടക്കുന്നതെന്ന് ഹർജിയിൽ പറയുന്നു. ആലുവ സ്വദേശി നൽകിയ ഹർജിയാണ് പരിഗണിക്കുക. സർവ്വേയുടെ ഭാഗമായി ഭൂമി നഷ്ടപ്പെട്ടവരുടെ ഉൾപ്പടെ വേറെയും ഹർജികൾ ബെഞ്ചിന് മുന്നിലുണ്ട്.

അതിനിടെ, കല്ലിട്ടുള്ള സർവ്വേയുടെ ഉദ്ദേശം ഭൂമി ഏറ്റെടുക്കല്‍ തന്നെ ആണ് എന്ന് കാണിക്കുന്ന സര്‍ക്കാര്‍ വിജ്ഞപനം ഇന്നലെ പുറത്തു വന്നിരുന്നു. ഇതോടെ, സര്‍ക്കാറിന്‍റെ വെറും സാമൂഹ്യ ആഘാത പഠനം മാത്രമാണ് സർവ്വേ എന്ന വാദം കപടമാണെന്ന് തെളിഞ്ഞു.

Related Articles

Latest Articles