തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ കല്ലിട്ട യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് ജാമ്യം.
റിമാന്‍ഡിലായ പ്രവര്‍ത്തകര്‍ക്ക് വേണ്ടി, അവരുടെ അഭിഭാഷകനായി കോടതിയില്‍ എത്തിയത് ബിജെപി ജില്ലാ അധ്യക്ഷന്‍ വി.വി രാജേഷായിരുന്നു.
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വിവി രാജേഷിനൊപ്പം, കോവളം മണ്ഡലം പ്രസിഡന്റ് അഡ്വ:രാജ്‌മോഹന്‍, കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് അഡ്വ:ബി.ജി വിഷ്ണു എന്നിവരും വക്കീല്‍ കുപ്പായമണിഞ്ഞ് തിരുവനന്തപുരം സിജെഎം കോടതിയില്‍ എത്തിയിരുന്നു.

