Wednesday, May 15, 2024
spot_img

‘ഇതിലെ ആദ്യ കരിക്ക് കുടിക്കാൻ സാറിനെ വിളിക്കും വരണം കേട്ടോ’; ഉറപ്പ് നൽകി സുരേഷ് ഗോപി; സോഷ്യൽ മീഡിയയിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് താരം

സംസ്ഥാനത്ത് നാളികേര വികസനങ്ങളുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികൾ നടപ്പിലാക്കി വരികയാണ് നടനും എം പിയുമായ സുരേഷ് ഗോപി. ഇപ്പോഴിതാ നാളികേര വികസന ബോർഡ് അംഗമെന്ന നിലയിൽ തനിക്ക് ലഭിച്ച ക്ഷണം സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുകയാണ് അദ്ദേഹം.

കഴിഞ്ഞ ദിവസം തിരുവില്വാമലയിൽ തെങ്ങിൻ തൈകൾ വിതരണം ചെയ്തിരുന്നു. അതുമായി നിൽക്കുന്ന ഒരു കുട്ടിയുടെ ചിത്രവും സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളും സുരേഷ് ഗോപി ഫേസ്ബുക്കിൽ പങ്ക് വച്ചു.

അതിങ്ങനെയാണ്…: ‘നന്ദി സാർ, ഇന്നലെ തിരുവില്വാമല പഞ്ചായത്തിൽ സാർ വിതരണം ചെയ്ത തെങ്ങിൻതൈ എനിക്കും കിട്ടി. ഇതിനെ ഞാൻ നല്ലതുപോലെ പരിപാലിച്ചു. ഇതിൽ തേങ്ങ ഉണ്ടാകുമ്പോൾ അതിലെ കരിക്കിൻ വെള്ളം കുടിക്കാൻ സാറിനെ ഞാൻ വിളിക്കും. അപ്പോൾ വരണം കേട്ടോ..’ കുട്ടിയുടെ ചിത്രത്തിനൊപ്പമുള്ള കുറിപ്പ് ഇങ്ങനെയാണ് .

‘ഇതുപോലുള്ള സന്ദേശങ്ങൾ വരുന്നത് സന്തോഷകരമാണ്. മാധ്യമങ്ങൾ ഉൾപ്പെടെയുള്ള ചിലർ അനാവശ്യവും വൃത്തികെട്ടതുമായ വിമർശനങ്ങളിലേക്ക് വഴിമാറുമ്പോൾ, ഞാൻ ഉയർത്തിക്കാട്ടാൻ ആഗ്രഹിക്കുന്ന വാഗ്ദാനത്തിന്റെ നല്ല വശമാണിത്. കൊച്ചുകുട്ടിയുടെ കുറിപ്പ് എനിക്ക് ഒരുപാട് പ്രോത്സാഹനം നൽകിയിട്ടുണ്ട്. എന്റെ എല്ലാ സ്നേഹവും നിനക്കൊപ്പമുണ്ട്, തീർച്ചയായും തിരുവില്വാമലയിൽ വച്ച് കാണാം‘ ഇത്തരത്തിലാണ് സുരേഷ് ഗോപിയുടെ മറുപടി.

അതേസമയം കാവശ്ശേരിയിലെ ശ്രീദേവിയ്ക്ക് വീട് വെക്കാന്‍ സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സുരേഷ് ഗോപി. കേരള സര്‍ക്കാരോ കാവശ്ശേരി പഞ്ചായത്തോ വീട് വെക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതനുസരിച്ച് അഞ്ചു മുതല്‍ ആറു ലക്ഷം രൂപ വരെ ചെലവഴിച്ച് വീട് വെക്കാന്‍ സഹായം നല്‍കുമെന്ന് സുരേഷ് ഗോപി ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് കൃഷ്ണദാസിനെ അറിയിച്ചു കഴിഞ്ഞു. കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ സ്വദേശികളായ ഒരുകൂട്ടം ആളുകളാണ് ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍ സുരേഷ് ഗോപിയെ സമീപിച്ചിരിക്കുന്നത്.

Related Articles

Latest Articles