Thursday, May 16, 2024
spot_img

ആറ് വയസുകാരിയുടെ കൊലപാതകം,തലസ്ഥാനത്ത് വനിതകളുടെ പ്രതിഷേധ മാർച്ച്,പോലീസ് ആസ്ഥാനത്തും ഡി.ജി.പിയുടെ വസതിക്കും വൻ സുരക്ഷാ

തിരുവനന്തപുരം- വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചതിന് ശേഷം കൊന്ന് കെട്ടിതൂക്കിയ പ്രതിയെ വെറുതെവിട്ട സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് വിവിധ സംഘടനകളിൽ നിന്നുണ്ടാകുന്നത്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ വനിതാ സംഘടനകളാണ് പ്രതിഷേധവുമായി എത്തുന്നത്.

ഇന്ന് മഹിളാകോൺഗ്രസിൻ്റെ നേതൃത്വത്തിൽ വൈകിട്ട് മൂന്നിന് ഡി.ജി.പി ഓഫീസിലേക്ക് മാർച്ച് നടത്തും. വൻ സുരക്ഷയാണ് പോലീസ് ആസ്ഥാനത്തും ഡി.ജി.പിയുടെ ഔദ്യോഗിക വസതിക്കും പ്രതിഷേധത്തെ ചെറുക്കാൻ ഏർപ്പെടുത്തിയിട്ടുള്ളത്.

ഇന്നലെ മഹിളാമോർച്ച പ്രവർത്തകർ ഡി.ജി.പിയുടെ ഔദ്യോഗിക വസതിയിലെ മതിൽ ചാടിക്കടന്ന് പ്രതിഷേധിച്ചിരുന്നു. സംഭവത്തിൽ അഞ്ച് മഹിളാമോർച്ച പ്രവർത്തകരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ സംസ്ഥാന പോലീസ് ആസ്ഥാനത്തിലേക്കും മഹിളാ മോർച്ച പ്രവർത്തകർ വണ്ടിപ്പെരിയാർ കേസിൽ മാർച്ചും പ്രതിഷേധവും നടത്തിയിരുന്നു.

Related Articles

Latest Articles