Friday, March 29, 2024
spot_img

13,000 രൂപയുടെ ഫോൺ ഓർഡർ ചെയ്തു: കിട്ടിയത് 10 രൂപയുടെ സോപ്പ്; തട്ടിപ്പിനിരയായി ഹോട്ടൽ ജീവന‌ക്കാരൻ

കൊച്ചി: ഓണ്‍ലൈനായി ഓർഡർ ചെയ്ത് കാത്തിരുന്ന മൊബൈൽ ഫോണിന് പകരം ഹോട്ടല്‍ ജീവനക്കാരന് ലഭിച്ചത് 10 രൂപയുടെ രണ്ട് സോപ്പ് കട്ട. അങ്കമാലിയിലെ ഹോട്ടല്‍ ജീവനക്കാരനായ കൊല്ലം സ്വദേശി ശിഹാബാണ് ഓൺലൈൻ സൈറ്റു വഴിയുള്ള തട്ടിപ്പിലെ ഏറ്റവും ഒടുവിലത്തെ ഇര.

ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റ് വഴി ഫോണിന് ഓര്‍ഡര്‍ നല്‍കിയ ശിഹാബിന് ലഭിച്ചത് 10 രൂപയുടെ രണ്ട് സോപ്പുകട്ടകളാണ്. കഴിഞ്ഞ 28നാണ് ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് വഴി ഇദ്ദേഹം 13,000 രൂപയുടെ ഫോൺ ഓർഡർ ചെയ്തത്. ക്യാഷ് ഓണ്‍ ഡെലിവറി ആണ് തെരഞ്ഞെടുത്തിരുന്നത്.

ഡെലിവെറി ബോയിക്ക് നിശ്ചിത തുകയും നൽകി സാധനം ഏറ്റുവാങ്ങി. തുടർന്ന് ഹോട്ടലില്‍ വെച്ച്‌ പായ്ക്കറ്റ് തുറന്നു നോക്കിയപ്പോൾ ഫോണിന്റെ ഒറിജിനൽ പായ്ക്കറ്റിനകത്ത് പാത്രങ്ങൾ കഴുകാനുപയോഗിക്കുന്ന രണ്ട് സോപ്പ് കട്ടകളാണ് വച്ചിരുന്നത്. ക്യാഷ് ബില്ലും ഇതോടൊപ്പം ഉണ്ടായിരുന്നു. തട്ടിപ്പ്‌ തിരിച്ചറിഞ്ഞ ഉടനെ യുവാവ് ഷോപ്പിങ് സൈറ്റിന്റെ കസ്റ്റമര്‍ കെയര്‍ നമ്ബറില്‍ ബന്ധപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല. ഇതേതുടര്‍ന്ന് അങ്കമാലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles