Thursday, May 9, 2024
spot_img

പോഷകാഹാരക്കുറവ് തുടച്ചുമാറ്റും; പോഷണ്‍ അഭിയാന്‍ രാജ്യത്ത് സമ്പൂര്‍ണമായും നടപ്പാക്കും: സ്മൃതി ഇറാനി

ദില്ലി: പോഷകാഹാരക്കുറവ് ഇന്ത്യയിൽ നിന്ന് തുടച്ചുമാറ്റുമെന്ന് കേന്ദ്ര വനിതാ- ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി. രാജ്യസഭയില്‍ ആം ആദ്മി എംപി സുശീല്‍ കുമാര്‍ ഗുപ്തയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സ്മൃതി ഇറാനിെ ഒരു കുട്ടിക്ക് പോലും പോഷകാഹാരക്കുറവുള്ളതായി റിപ്പോര്‍ട്ട് ചെയ്യില്ല- സ്മൃതി ഇറാനി പറഞ്ഞു.

പോഷണ്‍ അഭിയാന്‍ പദ്ധതി രാജ്യത്തെ എല്ലാ ജില്ലകളിലും നടപ്പിലാക്കാനുള്ള ശ്രമത്തിലാണ്. ഇതിന്‍റെ ഭാഗമായി ഹരിയാന മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും സ്ഥിതിവിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തിരുന്നു. രാജ്യത്തുടനീളം പദ്ധതിയെക്കുറിച്ച് അവബോധം സൃഷ്ട്ടിക്കണമെന്നും അതിനായി പ്രവര്‍ത്തിക്കണമെന്നും സ്മൃതി രാജ്യസഭയില്‍ ആവശ്യപ്പെട്ടു.

Related Articles

Latest Articles