Monday, September 21, 2026

എൻഎസ്എസുമായുള്ള ഐക്യത്തിന് അംഗീകാരം നൽകി എസ്എൻഡിപി യോഗംകൗൺസിൽ; തുടർചർച്ചകൾകളുടെ ചുമതല തുഷാർ വെള്ളാപ്പള്ളിക്ക്

ആലപ്പുഴ: എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തിന് എസ്എൻഡിപി യോഗം കൗൺസിലിൽ അംഗീകാരം. തുടർചർച്ചകൾക്ക് തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തി. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായുള്ള കൂടിക്കാഴ്ച ഉടനുണ്ടാകുമെന്നും ഐക്യത്തിന് കാഹളം മുഴക്കിയത് എൻഎസ്എസ് നേതൃത്വമാണെന്നും വികാരപരമായാണ് കമ്മിറ്റി ഈ വിഷയം എടുത്തിട്ടുള്ളതെന്നും എസ്എൻഡിപി യോഗം അദ്ധ്യക്ഷൻ വെള്ളാപ്പള്ളി നടേശൻ പ്രത്‌കരിച്ചു.

“:എസ്എൻഡിപി യോഗത്തിന് ഒരുസമുദായത്തോടും ഒരു വിരോധവുമില്ല. മുസ്ലിം ലീഗിനെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞപ്പോൾ മുസ്ലിം സമുദായത്തോടുള്ള വിരോധമായി വ്യാഖ്യാനിക്കപ്പെട്ടു. മുസ്ലിം സമുദായത്തെ ആക്ഷേപിക്കുന്നത് എസ്എൻഡിപിയുടെ ശൈലിയല്ല. എല്ലാ സമുദായങ്ങളോടും സമന്വയത്തോടും സൗഹാർദത്തോടും കൂടി മുന്നോട്ടുപോകണമെന്ന് ചിന്തിക്കുന്ന സംഘടനയാണ് എസ്എൻഡിപി യോഗം.

നായാടി മുതൽ നസ്രാണി വരെ ഐക്യം അനിവാര്യമെന്നാണ് പ്രമേയം. മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ മതേതരത്വം ഉറപ്പാക്കണം. കപട മതേതര വാദികളായ നേതാക്കൾ വെള്ളാപ്പള്ളിയെ അധിക്ഷേപിക്കുന്നു. ന്യൂനപക്ഷങ്ങൾ മതത്തെ ഉപയോ​ഗിച്ച് സംഘശക്തിയാകുന്നു. ലീ​ഗ് ഒഴികെയുള്ള മുസ്ലിം സംഘടനകളുമായും ചർച്ച നടത്തും. ജമാ അത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തും. സജി ചെറിയാൻ ഖേദം പ്രകടിപ്പിച്ചത് തെറ്റാണെന്നും സത്യം പറഞ്ഞതിന് എന്തിനാണ് ഖേദം പ്രകടിപ്പിക്കുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു. വോട്ട് മുന്നിൽ കണ്ടാണ് സജി ചെറിയാൻ ഖേദപ്രകടനം നടത്തിയത്.”- വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Related Articles

Latest Articles