Friday, December 26, 2025

വോട്ടിങ് യന്ത്രത്തിൽ പിഴവെന്ന വാർത്ത അടിസ്ഥാന രഹിതം,എൻഡിഎ യുടെ മുന്നേറ്റം ചിലരെ അസ്വസ്ഥരാക്കുന്നു ;ശോഭ സുരേന്ദ്രൻ

വോട്ടിങ് യന്ത്രത്തിലെ പിഴവ് ചൂണ്ടിക്കാട്ടി യുഡിഎഫും എൽഡിഎഫും നടത്തുന്ന കള്ള പ്രചാരണത്തിൽ വീണ് വോട്ടർമാർ വഞ്ചിതരാകരുത് എന്ന് ആറ്റിങ്ങൽ ലോക്സഭാമണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ . എന്ത് തറ വേലയും കാണിച്ച് പോളിംഗ് ശതമാനം അട്ടിമറിക്കുക ആണ് ഇവരുടെ പ്രധാന അജണ്ട. അതിനായി ആണ് ഈ നാടകം മുഴുവൻ നടത്തുന്നതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.സംസ്ഥാനത്തു എൻഡിഎയുടെ മുന്നേറ്റം ഇടതു വലതു മുന്നണികളെ അസ്വസ്ഥരാക്കുന്നവെന്നും അവർ കൂട്ടിച്ചേർത്തു

വോട്ടിംഗ് മെഷീനിൽ ക്രമക്കേട്, ബൂത്തിൽ ആക്രമണം തുടങ്ങിയ പല തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ അഴിച്ചു വിട്ടു വോട്ടർമാർക്കിടയിൽ ആശയകുഴപ്പമുണ്ടാക്കാനാണ് ഇരു മുന്നണികളും ശ്രമിക്കുന്നതെന്നും ശോഭ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി . വോട്ടർമാർ അവർക്കിഷ്ടമുള്ള സ്ഥാനാർത്ഥിക്ക് ആത്മവിശ്വാസത്തോടെവോട്ട് ചെയ്യാനും മഹത്തായ ജനാധിപത്യ പ്രക്രീയയിൽ പങ്കാളികളാകുവാനും ശോഭ ആവശ്യപ്പെട്ടു .

Related Articles

Latest Articles