Thursday, May 16, 2024
spot_img

ഭാഗിക സൂര്യഗ്രഹണം നാളെ; ഇന്ത്യയിൽ ഒന്നേമുക്കാൽ മണിക്കൂറോളം നീണ്ടുനിൽക്കും; കേരളത്തിൽ ദൃശ്യമാകില്ല

ദില്ലി: നാളെ നടക്കുന്ന ഭാഗിക സൂര്യഗ്രഹണം രാജ്യത്ത് ഒന്നേമുക്കാൽ മണിക്കൂർ നീളുമെന്ന് ഭൗമ ശാസ്ത്ര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ പല സ്ഥലങ്ങളിലും ഗ്രഹണം ദൃശ്യമാകുമെങ്കിലും കേരളത്തിൽ ദൃശ്യമാകില്ല. ദില്ലിയിൽ വൈകിട്ട് 4.29 ന് ഗ്രഹണം ആരംഭിക്കും. ചെന്നൈയിൽ 05.14 നും ബംഗളുരുവിൽ 05.12 നുമാണ് ഗ്രഹണം. 2027 ആഗസ്ത് രണ്ടിനാണ് അടുത്ത സൂര്യഗ്രഹണം. ഇന്ത്യയിൽ അത് പൂർണ്ണ ഗ്രഹണമായിരിക്കും.

ചന്ദ്രൻ സൂര്യനെ മറക്കുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. നാളത്തെ ഗ്രഹണത്തിൽ ഡൽഹിയിൽ ചന്ദ്രൻ സൂര്യനെ മറയ്ക്കുന്നത് 44 ശതമാനം. തിരുവനന്തപുരം ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഒരു മണിക്കൂറിൽ താഴെയാണ് ഗ്രഹണം. നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം കാണുന്നത് സുരക്ഷിതമല്ല. അലൂമി നൈസ്ഡ് മൈലാർ, ബ്ലാക്ക് പോളിമർ ,ഷേഡ് നമ്പർ 14 ന്റെ വെൽഡിംഗ് ഗ്ലാസ് തുടങ്ങിയ ഫിൽട്ടർ ഉപയോഗിച്ചോ ,ദൂരദർശിനി ഉപയോഗിച്ചോ പിൻഹോൾ പ്രൊജക്ടർ ഉപയോഗിച്ചോ നിരീക്ഷിക്കാം.

Related Articles

Latest Articles