Friday, May 3, 2024
spot_img

വലയ സൂര്യഗ്രഹണം; ശബരിമല നടയടച്ചു

ശബരിമല: വലയ സൂര്യഗ്രഹണം നടക്കുന്നതിനാല്‍ ശബരിമല നട നാലു മണിക്കൂര്‍ നേരത്തേക്ക് അടച്ചിട്ടു. രാവിലെ ഏഴര മുതല്‍ പതിനൊന്ന് മണി വരെയാണ് നട അടച്ചിടുന്നത്. ഇതിന്റെ ഭാഗമായി രാവിലെ ആറര മുതല്‍ പമ്പയിൽ നിന്നുള്ള തീര്‍ത്ഥാടകരെ മലകയറാന്‍ അനുവദിച്ചിരുന്നില്ല.

ശബരിമലയില്‍ നട അടക്കുന്നതിനാല്‍ ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകരെ നിയന്ത്രിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ഇതിനു പുറമെ നിലയ്ക്കലില്‍ നിന്ന് കെഎസ്‌ആര്‍ടിസി ബസ് അടക്കമുള്ള വാഹനങ്ങളെയും നിയന്ത്രിക്കുന്നുണ്ട്. തങ്കയങ്കി ഘോഷയാത്രയും ഇന്ന് സന്നിധാനത്ത് എത്തും. വൈകീട്ട് ആറ് മണിയോടെയാണ് ഘോഷയാത്ര സന്നിധാനത്ത് എത്തുക.

ശബരിമലയ്ക്ക് പുറമെ ഗുരുവായൂര്‍ ക്ഷേത്രവും മൂന്നര മണിക്കൂര്‍ നേരം ഇന്ന് അടച്ചിടും. രാവിലെ എട്ടിന് അടച്ച ക്ഷേത്രനട സൂര്യഗ്രഹണം കഴിഞ്ഞ് 11.30നാണ് തുറക്കുക.

Related Articles

Latest Articles