Thursday, September 24, 2026

അതിരുവിട്ട ഓണ്‍ലൈന്‍ ഗെയിം കളി, കലാശിച്ചത് ആത്മഹത്യയിൽ: കണ്ണൂരില്‍ പ്ലസ് ടു വിദ്യാര്‍ഥി ജീവനൊടുക്കി

കണ്ണൂർ: കണ്ണൂരിൽ ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെട്ട വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ധര്‍മ്മടം സ്വദേശിയായ അദിനാനാണ് മരിച്ചത്. പ്ലസ് ടു വിദ്യാര്‍ഥിയായ അദിനാനാൻ വിഷം വാങ്ങിയതും ഓണ്‍ലൈനിലൂടെയാണെന്നാണ് സംശയം.

കഴിഞ്ഞ കുറച്ചുനാളുകളായി വിദ്യാര്‍ഥി ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെട്ടിരിക്കുകയാണെന്നാണ് അദിനാന്റെ ബന്ധുക്കള്‍ പറയുന്നത്. മാത്രമല്ല കുട്ടി ഒരുമാസം മുന്‍പ് ആത്മഹത്യാ പ്രവണത കാണിച്ചിരുന്നു. അന്ന് കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നത്.

ഇതിനു പിന്നാലെയാണ് ഇന്നലെ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. വിദ്യാര്‍ഥി ഒരുമാസമായി സ്‌കൂളില്‍ പോയിരുന്നില്ല. വീട്ടിനുള്ളില്‍ ഇരുന്ന് ഏത് സയവും മൊാബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കുകയായിരുന്നുവെന്നാണ് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്. ആത്മഹത്യയ്ക്ക് ഉപയോഗിച്ച വിഷം ഓണ്‍ലൈനായി വാങ്ങിയതാണെന്നാണ് ബന്ധുക്കള്‍ പറയുന്നു. മൃതദേഹത്തിന് സമീപം ഫോണ്‍ അടിച്ചുതകര്‍ത്ത നിലയിലായിരുന്നു.

Related Articles

Latest Articles