Friday, April 26, 2024
spot_img

കോട്ടയത്ത് അമ്മയെ ചവിട്ടിക്കൊലപ്പെടുത്തി മകൻ;പല കള്ളങ്ങൾ നിരത്തിയെങ്കിലും ഒടുവിൽ പ്രതി അറസ്റ്റിൽ

കോട്ടയം :അമ്മയെ ചവിട്ടിക്കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. കോട്ടയം പനച്ചിക്കാടാണ് സംഭവം.
പനച്ചിക്കാട് സ്വദേശി ബിജു (52) വാണ് അറസ്റ്റിലായത്.സതി(80)യാണ് കൊല്ലപ്പെട്ടത്.നവംബർ 23 നായിരുന്നു സതി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്.

മൃതദേഹം ചിതയിൽ വയ്ക്കുന്നതിന് തൊട്ടുമുമ്പാണ് കൊലപാതകമെന്ന സംശയം പോലീസിനുണ്ടായത്. ഇതോടെ സംസ്‌കാര ചടങ്ങുകൾ ഒഴിവാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.തുടർന്ന് പോസ്റ്റ്‌മോർട്ടത്തിലാണ് ബിജു അമ്മയെ ചവിട്ടി കൊല്ലുകയായിരുന്നുവെന്ന് കണ്ടെത്തിയത്. ആശുപത്രിയിൽ ചികിൽസയിൽ ഇരിക്കുമ്പോഴും അമ്മയെ ഭീഷണിപ്പെടുത്തി ബിജു കള്ള മൊഴി നൽകിയെന്നും പോലീസ് കണ്ടെത്തി.അമ്മക്ക് വീഴ്ചയിൽ പരുക്കേറ്റുവെന്നായിരുന്നു ആശുപത്രിയിലെത്തിച്ച സമയത്ത് ബിജു മൊഴി നൽകിയിരുന്നത്.

Related Articles

Latest Articles