Tuesday, May 7, 2024
spot_img

ആമയൂരിൽ വീട് കത്തിനശിച്ചു;വീട്ടിൽ ആളില്ലാത്തതിനാൽ ഒഴിവായത് വൻ ദുരന്തം

പാലക്കാട് : ആമയൂരിൽ വീട് കത്തിനശിച്ചു.സംഭവ സമയത്ത് വീട്ടിൽ ആളില്ലാത്തതിനാൽ ഒഴിവായത് വൻ ദുരന്തം.പട്ടാമ്പി ഫയർ ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീയണച്ചത്.കൊപ്പം ആമയൂരിലെ കമ്പനിപ്പറമ്പ് പാറക്കൽ ഉണ്ണികൃഷ്ണന്റെ വീടിനാണ് തീപിടിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അയൽവാസികൾ വീടിന് തീ പിടിച്ചതായി കണ്ടത്.

വീടിന്റെ മേൽക്കൂരയുൾപ്പടെ വീട്ടിലെ എല്ലാ വസ്തുക്കളും തീപിടിത്തത്തിൽ കത്തി നശിച്ചു. സംഭവ സമയത്ത് വീട്ടിൽ ആളില്ലാതിരുന്നതിനാൽ ആളപായമില്ല. വീട്ടിൽ കത്തിച്ചു വെച്ചിരുന്ന വിളക്കിൽ നിന്ന് തീ പടർന്ന് പിടിച്ചതായാണ് പ്രാഥമിക നിഗമനം.

Related Articles

Latest Articles