പാലക്കാട്: ആലത്തൂരിൽ 63 കാരനെ തലയ്ക്കടിച്ച് കൊന്നു (Son Killed His Father In Alathoor). ആലത്തൂരിലെ തോണിപ്പാടത്ത് ആണ് സംഭവം. അമ്പാട്ട്പറമ്പ് ബാപ്പൂട്ടി എന്ന അറുപത്തിമൂന്നുകാരനാണ് മരിച്ചത്. തൊഴുത്ത് കഴുകിയ വെള്ളം ഒഴുകുന്നതിനെ ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. തലയ്ക്ക് ഏറ്റ അടിയാണ് മരണകാരണമായത്.
സംഭവത്തിൽ അയൽവാസികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അബ്ദുറഹ്മാൻ, മകൻ ഷാജഹാൻ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. തൊഴുത്ത് കഴുകിയ വെള്ളം ഒഴുകുന്നതിനെ ചൊല്ലി ഇന്നലെ രാത്രി അബ്ദുറഹ്‌മാനുമായി തർക്കമുണ്ടാവുകയായിരുന്നു. വാക്കേറ്റം കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.

