Wednesday, October 28, 2026

മകന്‍ ഒരു പെണ്‍കുട്ടിയുമായി ഒളിച്ചോടി; അമ്മയ്ക്ക് പെണ്‍വീട്ടുകാരുടെ ക്രൂരമര്‍ദനം

ചെന്നൈ: മകന്‍ ഒരു പെണ്‍കുട്ടിയുമായി ഒളിച്ചോടി വിവാഹം കഴിച്ച സംഭവത്തില്‍ അമ്മയ്ക്ക് പെണ്‍വീട്ടുകാരുടെ ക്രൂരമര്‍ദനം. പെൺകുട്ടി അന്യ മതത്തിൽ പെട്ടയാളാണ്.

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ തിരുച്ചുളി ബ്ലോക്കിലെ വാഗൈകുളം ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ചൊവ്വാഴ്ച രാത്രി 45 കാരിയായ മീനാക്ഷിയെ ഒരു സംഘം ആളുകള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ ബന്ധുക്കൾ മീനാക്ഷിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറുകയും തുടർന്ന് അവരെ വലിച്ചിഴച്ച്‌ പോസറ്റില്‍ കെട്ടിയിട്ട് മര്‍ദിക്കുകയുമായിരുന്നു. പരിക്കേറ്റ മീനാക്ഷിയെ അരുപ്പുകോട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

Related Articles

Latest Articles