ബോളിവുഡ് പ്രേക്ഷകരുടെ പ്രിയ നടിയാണ് സോനം കപൂർ. ഇപ്പോൾ ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് സോനം കപൂറും ഭർത്താവ് ആനന്ദ് അഹൂജയും. സമൂഹ മാധ്യമത്തിലൂടെ അമ്മയാകാൻ പോകുന്ന സന്തോഷ വിവരം സോനം കപൂർ തന്നെയാണ് ആരാധകരെ അറിയിച്ചത്.
തന്റെ കുഞ്ഞു വയറിൽ കൈവച്ച് ഭർത്താവിന്റെ മടിയിൽ കിടക്കുന്ന ഫൊട്ടോയാണ് സോനം ഷെയർ ചെയ്തത്. തങ്ങളാൽ കഴിയുന്ന മികച്ച രീതിയിൽ നിന്നെ വളർത്താൻ നാല് കൈകൾ, ഓരോ ചുവടിലും നിനക്കൊപ്പം മിടിക്കുന്ന രണ്ട് ഹൃദയങ്ങൾ, നിനക്ക് സ്നേഹവും പിന്തുണയും നല്‍കുന്ന ഒരു കുടുംബം. നിന്നെ കാണാൻ കാത്തിരിക്കാനാവുന്നില്ല”, എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് സോനം കപൂര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ഇതിനു പിന്നാലെ സിനിമാ ലോകത്തുനിന്നും കരീന കപൂർ, വരുൺ ധവാൻ, ജാക്വിലിൻ ഫെർണാണ്ടസ് അടക്കമുള്ളവർ സോനത്തിന് ആശംസകൾ നേർന്നിട്ടുണ്ട്. സോനത്തിന്റെ കസിൻസായ ഖുഷി കപൂറും ജാൻവി കപൂറും കമന്റ് ചെയ്തിട്ടുണ്ട്.

