Tuesday, December 30, 2025

സോനം കപൂറിന്റേയും ആനന്ദ് ആഹുജയുടെയും ഡല്‍ഹിയിലെ വസതിയില്‍ വന്‍ കവര്‍ച്ച

ബോളിവുഡ് നടി സോനം കപൂറിന്റെയും ഭര്‍ത്താവും വ്യവസായിയുമായ ആനന്ദ് ആഹുജയുടെയും ഡല്‍ഹിയിലെ വസതിയില്‍ വന്‍ കവര്‍ച്ച. 1.41 കോടിയുടെ ആഭരണങ്ങളും പണവും മോഷണം പോയതായാണ് ദേശീയ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആനന്ദ് ആഹുജയുടെ മാതാപിതാക്കളാണ് അവിടുത്തെ സ്ഥിരതാമസക്കാര്‍.

സോനം കപൂറിന്റെ ഭര്‍തൃമാതാവ് പ്രിയ ആഹുജ ഡല്‍ഹി തുഗ്ലക് റോഡ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. അവരുടെ വീട്ടില്‍ ജോലി ചെയ്യുന്നവരെ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.മോഷണം എന്നാണ് നടന്നതെന്ന് കൃത്യമായി അറിയില്ലെന്നാണ് പരാതിയില്‍ പറയുന്നത്.

Related Articles

Latest Articles