Monday, April 29, 2024
spot_img

ഹൃദയാഘാത്തിനു ശേഷം ഗാംഗുലിയുടെ പരസ്യം ഫോര്‍ച്യൂണ്‍ റൈസ് ബ്രാന്‍ ഓയില്‍ പിന്‍വലിച്ചു; കാരണം ഞെട്ടിക്കുന്നത്

ദില്ലി: ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനുമായ സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് ഫോര്‍ച്യൂണ്‍ റൈസ് ബ്രാന്‍ ഓയില്‍ പരസ്യം പിന്‍വലിച്ചു. ഈ ഓയിൽ ഉപയോഗിച്ചാൽ ഹൃദയാഘാതം ഉണ്ടാവില്ലെന്നായിരുന്നു കമ്പനിയുടെ പരസ്യം. എന്നാൽ പരസ്യത്തിൽ അഭിനയിച്ച ഗാംഗുലിക്ക് ഹൃദയാഘാതം ഉണ്ടായതോടെയാണ് പരസ്യം പിൻവലിക്കാൻ തീരുമാനിച്ചത്.

ഗാഗുലിക്ക് ഹൃദയാഘാതം വന്നതിനെത്തുടർന്ന് ഫോർച്യൂൺ റൈസ് ബ്രാൻ ഓയിലിനെതിരെ വന്‍ പരിഹാസം നേരിട്ടതോടെയാണ് ഫോര്‍ച്യൂണ്‍ റൈസ് ബ്രാന്‍ ഓയില്‍ പരസ്യം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. തങ്ങളുടെ എണ്ണ ഉപയോഗിച്ചാൽ ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കാമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. പരസ്യം പതിയെപ്പതിയെ എല്ലാ പ്ലാറ്റ്ഫോമുകളിൽ നിന്നും പിൻവലിക്കുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൗരവ് ഗാംഗുലിയെ കഴിഞ്ഞ ദിവസം ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കിയിരുന്നു. അദ്ദേഹം ആരോഗ്യനില വീണ്ടെടുത്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.

Related Articles

Latest Articles